പെട്ടെന്ന് ഒരു പട കടയിൽ വന്നു കൂട്ടത്തിലെ ആ വ്യക്തിയെ കണ്ട് ഞെട്ടിയ അമ്പരപ്പോടും ഒപ്പം അതിശയത്തോടും നിന്ന അന്‍സറിന്റെ ജ്യേഷ്ഠന്‍ സലിമിനോടും ചായ അടിക്കുന്ന രാജനോടും കണ്ണുകള്‍ ഇറുക്കി പുഞ്ചിരിച്ചു.... മേശയുടെ പിന്നിലെ കസേരയിലിരുന്നു. പരിസരബോധം വീണ്ടെടുത്ത സലിം എന്താണ് വേണ്ടതെന്ന് അറിയാവുന്ന ഹിന്ദിയില്‍ ചോദിച്ചു..ഒരു ചൂട് ചായ..വെട്ടുകേക്കും പിന്നെ ഉഗ്രൻ പൊറോട്ടയും ഓംലെറ്റും... രാഹുൽ ജി ഭക്ഷണംകഴിച്ച പാത്രം ഇനി മുതല്‍ നിധിപോലെ ഷോക്കേസില്‍..

ഭാരത് ജോടോ യാത്ര പിന്നിടുന്ന ഒരോ ജില്ലയിൽ നിന്നും വളരെ രസകരമായ വാർത്തകൾ കേൾക്കാറുണ്ട്.ഇപ്പോഴിച്ച കൊല്ലം ജില്ലയിൽ യാത്ര കടന്നു പോയ വഴി അപ്രതീക്ഷിതമായി ഒരു ചായക്കടയിൽ കേറിയ വാർത്തയാണ് പുറത്തുവരുന്നത്.ചായവേണം. അലമാരയില്‍ നിരത്തി മനോഹരമായി അടുക്കിവെച്ചിരിക്കുന്ന വെട്ടുകേക്കിലേക്ക് രാഹുലിന്റെ നോട്ടം. ആഗ്രഹം പിടികിട്ടിയ സലിം വെട്ടുകേക്ക് ഒന്നെടുത്തുനല്‍കി. അപ്പോഴേക്കും കടുപ്പത്തില്‍ ചായയുമായി രാജനുമെത്തി. പിന്നെ കുശലാന്വേഷണമായി. തുടര്‍ന്ന് ഒരു പൊറോട്ടയും ഓംലെറ്റുംകൂടി കഴിച്ചു. വളരെ രുചികരം എന്ന അഭിപ്രായവും രാഹുല്‍ പറഞ്ഞു.
രാഹുല്‍ തന്റെ ചായപ്പീടികയില്‍ ഉണ്ടെന്നറിഞ്ഞ അന്‍സറും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദും ഓടിയെത്തി.രാഹുല്‍ ഭക്ഷണംകഴിച്ച പാത്രം ഇനിമുതല്‍ നിധിപോലെ ഷോക്കേസില്‍ സൂക്ഷിക്കുമെന്ന് അന്‍സര്‍. അരമണിക്കൂര്‍ രാഹുല്‍ കടയില്‍ ചെലവഴിച്ചു. തുടര്‍ന്ന് നന്ദിപറഞ്ഞ് ആള്‍ക്കൂട്ടത്തിലേക്ക്. കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍, ഡി.സി.സി. പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, സി.ആര്‍.മഹേഷ് എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.അതിനിടയിൽ ഓച്ചിറ ചങ്ങന്‍കുളങ്ങരയില്‍ താമസിക്കുന്ന മലമ്പണ്ടാര സമുദായത്തിലെ കുട്ടികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണമണിയുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കി. 40 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഒരു കുടുംബം ഇവിടെ താമസിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ 33 കുടുംബങ്ങളിലായി ഇരുനൂറോളം പേര്‍ വാടകയ്ക്കു താമസിക്കുകയാണ്.
അടുത്തകാലത്ത് ഇവര്‍ക്ക് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും അനുവദിച്ചുനല്‍കിയിരുന്നു. 22 കുടുംബങ്ങളെ ലൈഫ് പദ്ധതിയിലും ഉള്‍പ്പെടുത്തി. കുട്ടികളുടെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ പട്ടികജാതി വിഭാഗമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ നിയമതടസ്സമുള്ളതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ ജാതി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍ നല്‍കുന്നില്ല.
https://www.facebook.com/Malayalivartha

























