അയൽ വീട്ടിൽ നിന്നും കൂട്ട നിലവിളി; ഓടിയെത്തിയ നാട്ടുകാർ കണ്ടത് കൈ പത്തി അറ്റ് നിൽക്കുന്ന വിദ്യയെ; ആളുകളെ കണ്ടതോടെ വിദ്യയെ വെട്ടിയ ഭർത്താവ് ഓടി രക്ഷപ്പെട്ടു; മകളെ വെട്ടുന്നത് തടയാനെത്തിയ പിതാവിനും പരിക്കേറ്റു; വടിവാൾ ഉപയോഗിച്ച് ഭാര്യയെ വെട്ടിയത് അഞ്ചു വയസുകാരൻ മുന്നിലിട്ട്! വിവാഹ മോചന കേസ് കോടതിയിൽ നടക്കുന്നതിനിടയിൽ സംഭവിച്ച കൊടുംക്രൂരത! അക്രമണത്തിലേക്ക് നയിച്ചത് 'ആ ഒരൊറ്റ' കാരണം

പത്തനംതിട്ട കലഞ്ഞൂരില്‍ 5 വയസ്സുകാരന്റെ മുന്നിലിട്ട് ഭാര്യയുടെ കൈ ഭർത്താവ് വെട്ടിമാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് പരിക്കേറ്റ വിദ്യ എന്ന യുവതി. വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രതിയായ ഭർത്താവ് ഏലക്കുളം സ്വദേശി സന്തോഷ് അറസ്റ്റിലായി. അറ്റു പോയ യുവതിയുടെ കൈകൾ തുന്നിച്ചേർത്തു. ബന്ധുക്കൾ സന്തോഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നു.
മനഃപൂർവമാണ് സന്തോഷ് ഇത്തരത്തിലൊരു ആക്രമണം നടത്തിയത്. വിദ്യക്കെതിരെ നടന്നത് ആസൂത്രിത വധശ്രമമെന്നും ബന്ധുക്കള്‍ ആരോപിച്ചു. സന്തോഷ് സംശയരോഗിയാണ്. വിദ്യയെ നേരത്തെയും ഇത്തരത്തിൽ ഇയാൾ ആക്രമിച്ചിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രി പത്ത് മണിക്കാണ് ആക്രമണം നടന്നത്. വിദ്യയും സന്തോഷും കുറേ കാലമായി വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു. വിവാഹമോചന കേസ് കോടതിയിൽ നടക്കുവായിരുന്നു. അതിനിടയിലാണ് ഇയാൾ അക്രമിച്ചത്.
വിദ്യയുടെ വീടിന്റെ അടുക്കള വഴി വീട്ടിലേക്ക് ഇയാൾ പ്രവേശിച്ചു. ശേഷം വടിവാൾ ഉപയോഗിച്ച് വിദ്യയെ വെട്ടി. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു പോകുകയിരുന്നു. മുടിയും ഇയാൾ മുറിച്ചു മാറ്റി കളഞ്ഞു. മകളെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ വിദ്യയുടെ അച്ഛൻ വിജയനും പരുക്കേൽക്കുന്ന സാഹചര്യമുണ്ടായി.
വീട്ടിൽ നിന്നും കൂട്ട നിലവിളി ഉയർന്നതോടെ അയൽവാസികൾ എത്തി. അപ്പോഴേക്കും സന്തോഷ് വീട്ടിൽ നിന്നും ഇറങ്ങിയോടി. എല്ലാവരും ചേർന്ന് വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ട് പോയി. കൂടൽ പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. അവിടെ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റി. അതിക്രൂരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























