സാങ്കൽപ്പിക ശത്രുവിനെ ഉണ്ടാക്കി അതിനോട് യുദ്ധം ചെയ്ത് മരിച്ചു വീണാൽ പുണ്യം കിട്ടുമെന്ന് വിചാരിക്കുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണ്! കെ.എം. ഷാജിക്ക് മറുപടിയുമായി മുസ്ലീം ലീഗ് ആക്ടിങ്ങ് ജനറൽ സെക്രട്ടറി പി.എം.എ സലാം

കെ.എം. ഷാജിക്ക് മറുപടിയുമായി മുസ്ലീം ലീഗ് ആക്ടിങ്ങ് ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്ത് എത്തിയിരിക്കുകയാണ്. സാങ്കൽപ്പിക ശത്രുവിനെ ഉണ്ടാക്കി അതിനോട് യുദ്ധം ചെയ്ത് മരിച്ചു വീണാൽ പുണ്യം കിട്ടുമെന്ന് വിചാരിക്കുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് പി.എം.എ സലാം വ്യക്തമാക്കുകയുണ്ടായി. ശത്രുക്കളോട് യുദ്ധം ചെയ്ത് മരിച്ചു വീണാല്‍ പുണ്യം കിട്ടുമെന്ന ഷാജിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഎം.എ സലാം.കഴിഞ്ഞ ദിവസം മുസ്ളീം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് സലാം ഷാജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
അതോടൊപ്പം തന്നെ പരസ്യവിമര്‍ശനത്തിന്‍റെ പേരില്‍ ലീഗില്‍ ഒരു വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പിന് വിധേയനായ കെ എം ഷാജിക്ക് പരോക്ഷ പിന്തുണയുമായി എം കെ മുനീര്‍ എം എല്‍ എ രംഗത്ത് എത്തിയത്. ഷാജിയുടെ പ്രസ്താവനയുടെ പേരില്‍ മുസ്ലിം ലീഗിൽ പൊട്ടിത്തെറി ഉണ്ടാകില്ല. കെ എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ്. ഷാജിയുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നത്. ലീഗ്എന്ന വട വൃക്ഷത്തിൽ കയറി കാസർത്തു നടത്തുന്നവർ വീണാൽ അവർക്കു പരിക്കേൾക്കുമെന്ന ഫിറോസിന്റെ പരാമർശം ,ഫിറോസ് ഉൾപ്പെടെ എല്ലാവർക്കും ബാധകമാണെന്നും മുനീര്‍ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha

























