രാജ്യത്തിന്റെ ചരിത്രം കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു! സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവും ഇല്ലാത്തവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്! വർഗീയത രാജ്യത്തിന്റെ ആദർശമായി കൊണ്ടുവരാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തിന്റെ ചരിത്രം കേന്ദ്രസർക്കാർ അട്ടിമറിക്കുന്നെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. വർഗീയത രാജ്യത്തിന്റെ ആദർശമായി കൊണ്ടുവരാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കാളിത്തവും ഇല്ലാത്തവരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. ബാഗേപള്ളിയിൽ സിപിഎഎഐഎം മഹാറാലി ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത്.
അതോടൊപ്പം തന്നെ കർണാടകയിൽ ഉണ്ടാകുന്ന വർഗീയ ഇടപെടലുകൾ ഗൗരവത്തോടെ കാണണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിൻറെ ചരിത്രം തിരുത്താനും പലഭാഗങ്ങളിൽ നിന്നും ശ്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.‘പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കർണാടക. വർഗീയത കർണാടകയുടെ പാരമ്പര്യത്തിന് മങ്ങലേൽപ്പിക്കുകയാണ്. ആർഎസ്എസിന്റെ പ്രവർത്തനങ്ങളാണ് ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നത്. സംഘപരിവാർ ഭാവിതലമുറയെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
കൂടാതെ മുസ്ലീം മതവിഭാഗങ്ങളെക്കുറിച്ച് ഭീതി പരത്തുന്നു. ഇതിന് അനുസരണമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ തകർക്കുകയാണ്. ഇതിനായി ജനാധിപത്യത്തിന്റെ മൂടുപടം അണിയുന്നു. ദേശീയതയെന്നാൽ ഹിന്ദുത്വ ദേശീയതയാണെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
https://www.facebook.com/Malayalivartha

























