കുട്ടികളെ പട്ടികളിൽ നിന്നും സംരക്ഷിക്കാൻ തോക്കുമായിറങ്ങിയ ആളുടെ കഥ കേട്ടപ്പോൾ ഓർമ്മ വന്നതാണ്; അഞ്ചു വയസ്സുള്ള മൂത്ത മകനെയുംകൂട്ടി രാവിലെ സ്റ്റേഡിയത്തിൽ നടക്കാനിറങ്ങി; സ്റ്റേഡിയത്തിന്റെ അതി വിശാലമായ അന്തരീക്ഷം കണ്ടപ്പോൾ മൂത്തവന് സകല കൺട്രോളും വിട്ടു എന്റെ ഒക്കത്തീന്ന് ചാടിയിറങ്ങി ഒരൊറ്റയൊട്ടം; അതിവേഗം ഓടുന്ന മകനെയും നോക്കി സ്റ്റേഡിയത്തിന്റെ ഭംഗിയൊക്കെ ആസ്വദിച്ച് ഞാനും നടന്നു; പെട്ടെന്നാണ് അത് സംഭവിച്ചത്! ഒരു കറുത്ത നായ മുന്നിൽ! പിന്നെ സംഭവിച്ചത്; നെഞ്ചിടിപ്പിക്കുന്ന അനുഭവവുമായി ഡോ സുൽഫി നൂഹു

കുട്ടികളെ പട്ടികളിൽ നിന്നും സംരക്ഷിക്കാൻ തോക്കുമായിറങ്ങിയ ആളുടെ കഥ കേട്ടപ്പോൾ ഓർമ്മ വന്നതാണ്. ഏറെ കൊല്ലങ്ങൾക്ക് മുമ്പ് മൂത്ത മകന് ഏതാണ്ട് അഞ്ച് വയസ്സ് പ്രായം. ഇതുപോലെ ഒരു ഞായറാഴ്ച രാവിലെ സ്റ്റേഡിയത്തിൽ നടക്കാൻ ശ്രമം. കൂടെ അഞ്ചുവയസ്സുകാരനെയും കൂട്ടി. സ്റ്റേഡിയത്തിന്റെ അതി വിശാലമായ അന്തരീക്ഷം കണ്ടപ്പോൾ മൂത്തവന് സകല കൺട്രോളും വിട്ടു എൻറെ ഒക്കത്തീന്ന് ചാടിയിറങ്ങി ഒരൊറ്റയൊട്ടം.
അതിവേഗം ഓടുന്ന മകനെയും നോക്കി സ്റ്റേഡിയത്തിന്റെ ഭംഗിയൊക്കെ ആസ്വദിച്ച് ഞാനും മെല്ലെ മെല്ലെ. പെട്ടെന്ന് ആൺ അത് സംഭവിച്ചത്. താൻ നേരിട്ട അനുഭവം പങ്കു വച്ച് ഡോ. സുൽഫി നൂഹ് രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരു പട്ടി കടി പുരാണം. കുട്ടികളെ പട്ടികളിൽ നിന്നും സംരക്ഷിക്കാൻ തോക്കുമായിറങ്ങിയ ആളുടെ കഥ കേട്ടപ്പോൾ ഓർമ്മ വന്നതാണ്. ഏറെ കൊല്ലങ്ങൾക്ക് മുമ്പ് മൂത്ത മകന് ഏതാണ്ട് അഞ്ച് വയസ്സ് പ്രായം. ഇതുപോലെ ഒരു ഞായറാഴ്ച രാവിലെ സ്റ്റേഡിയത്തിൽ നടക്കാൻ ശ്രമം. കൂടെ അഞ്ചുവയസ്സുകാരനെയും കൂട്ടി. സ്റ്റേഡിയത്തിന്റെ അതി വിശാലമായ അന്തരീക്ഷം കണ്ടപ്പോൾ മൂത്തവന് സകല കൺട്രോളും വിട്ടു എൻറെ ഒക്കത്തീന്ന് ചാടിയിറങ്ങി ഒരൊറ്റയൊട്ടം.
അതിവേഗം ഓടുന്ന മകനെയും നോക്കി സ്റ്റേഡിയത്തിന്റെ ഭംഗിയൊക്കെ ആസ്വദിച്ച് ഞാനും മെല്ലെ മെല്ലെ. പെട്ടെന്ന് വളരെ പെട്ടെന്ന് ഒരു കറുത്ത നായ. ബ്രീഡ് തിരിച്ചറിയാനുള്ള പരിജ്ഞാനമൊന്നുമില്ലെങ്കിലും ആകെ മൊത്തം ടോട്ടൽ ലുക്ക് കണ്ടാലറിയാം തെറ്റില്ലാത്ത ബ്രീഡിലെ ഒരു വളർത്ത് നായ. എന്നെ മറികടന്ന് വളരെ വേഗതയിലൊടി മുന്നോട്ട് മൂത്തവൻ ഏതാണ്ട് സ്റ്റേഡിയത്തിന്റെ പകുതിയോളം എത്തിയിട്ടുണ്ട്. പട്ടി വെറുതെ ഓടുന്നതാകും എന്ന് ഫ്രാക്ഷൻ ഓഫ് സെക്കൻഡ് ചിന്തിച്ചെങ്കിലും, പെട്ടെന്ന് എനിക്ക് അഡ്രിനാലിൻ പമ്പ്.
അവൻറെ ലക്ഷ്യം മകൻറെ തലയോ കാലോ ? ഞാനും ഓട്ടം ആരംഭിച്ചു. എതിർ ദിശയിലല്ല , പട്ടിക്ക് പിന്നാലെ! ഏറ്റവും മുന്നിൽ മൂത്തവൻ. രണ്ടാമത് കറുത്ത പട്ടി. മൂന്നാമത് ഞാനും! കറുത്ത നായ സെക്കന്റുകൾ കൊണ്ട് മൂത്തവന്റെ അടുത്തേക്ക് എത്തുന്നു പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് മെല്ലെ നടന്ന ഞാൻ വളരെ പിന്നിലായി പോയിരുന്നു. ഞാൻ സർവ്വശക്തിയുമെടുത്ത് ഓട്ടത്തിന്റെ വേഗത കൂട്ടി. റൺഔട്ടാകുമോ എന്ന ആശങ്കയിൽ ഓടുന്ന ആ ഓട്ടമുണ്ടല്ലോ, അതിനെയൊക്കെ വെല്ലുന്ന ഓട്ടം.
പട്ടിയെ വിരട്ടിയോടിക്കുവാനുള്ള ശ്രമം ഓട്ടത്തിനിടയിലും ഞാൻ തുടർന്നു.
ഇതൊന്നും അറിയാതെ മൂത്തവൻ തന്റെ സഞ്ചാരം തുടരുന്നു. സെക്കൻഡുകൾ കൊണ്ട് ഞാൻ പട്ടിയെയും മറികടന്ന് ഒന്നാന്തരം ഒരു പിക്കപ്പ് ത്രോക്ക് ബോൾ പിക്ക് ചെയ്യുന്ന പോലെ മൂത്തവനെ ഒക്കത്താക്കി. 100 മീറ്ററിൽ ഒളിമ്പിക്സ് സ്വർണ്ണം നേടിയ ജേതാവിനെപ്പോലെ ഞാൻ ഓട്ടത്തിന്റെ വേഗത കുറച്ചു. പെട്ടെന്ന് കാഫ് മസിലിന് നീറുന്ന വേദന
എൻറെ കാല് കടിച്ചു പറിക്കുന്ന കറുത്ത പട്ടി.
രണ്ടും കൽപ്പിച്ച് തിരിഞ്ഞുനിന്ന് പട്ടിയെ ഒന്നുകൂടി വിരട്ടി. വിരട്ടിയതാണോ കേണപേക്ഷയാണോ എന്നറിയില്ല. എന്തായാലും കറുത്ത പട്ടി തിരിഞ്ഞോടാൻ തുടങ്ങി. ഒക്കത്തിരുന്ന മൂത്തവൻ അവൻറെ ഓട്ടം നിലച്ചു പോയതിന്റെ പ്രതിഷേധം അപ്പോഴും അറിയിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തുതന്നെ താമസിച്ചിരുന്ന കറുത്ത പട്ടി മുതലാളിയുടെ വീട്ടിൽ കയറി സോപ്പ് വെച്ച് കാലുകൾ കഴുകി മകനെ വീട്ടിലാക്കി ആദ്യ ഇഞ്ചക്ഷൻ എടുത്തു തിരിച്ചെത്തുമ്പോൾ രണ്ട് കൈയും ഇടുപ്പിൽ വെച്ച് മകൻ ഒരു നിൽപ്പാണ്.
ചിണുങ്ങിക്കൊണ്ട് ഒരു പ്രഖ്യാപനം. "വാവയ്ക്കിപ്പോ ഷേഡിയത്തിൽ പോണം" കയ്യിൽ തോക്കില്ലാതെ പോയത് ഭാഗ്യം ! അതൊക്കെ പോട്ടെ. അന്നും ഇന്നും തോക്കില്ലാത്ത ഒരു ഹതഭാഗ്യന്റെ ചോദ്യമാണ്. അനിമൽ ലവേഴ്സ്നോട് എപ്പോഴും ചോദിക്കുന്ന ചോദ്യം എല്ലാവരുടെയും കയ്യിൽ തോക്കൊന്നുമില്ലല്ലോ. അതുകൊണ്ടുതന്നെ പട്ടി കടിക്കാൻ വന്നാൽ നിങ്ങൾ എന്ത് ചെയ്യും. തിരിഞ്ഞോടും? പട്ടിയെ ആക്രമിക്കും? സുരക്ഷിത സ്ഥാനം തേടും? എല്ലാവർക്കും "ഷേഡിയത്തിലെ "ഒളിമ്പിക് റേസൊന്നും പറ്റില്ലല്ലോ.
https://www.facebook.com/Malayalivartha

























