ഹെല്‍മെറ്റും റിഫ്‌ളക്ടീവ് ജാക്കറ്റും നിർബന്ധം; അതിവേഗത്തില്‍ സൈക്കിള്‍സവാരി നടത്തരുത്! സൈക്കിളോടിക്കുന്നവര്‍ക്ക് പുതിയ നിർദ്ദേശവുമായി മോട്ടോര്‍വാഹനവകുപ്പ്

സൈക്കിളോടിക്കുന്നവര്‍ ഹെല്‍മെറ്റും രാത്രികാലയാത്ര സുരക്ഷിതമാക്കാന്‍ റിഫ്‌ളക്ടീവ് ജാക്കറ്റും ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകി മോട്ടോര്‍വാഹനവകുപ്പ്.
ഇത്തരത്തിൽ സൈക്കിളുകള്‍ രാത്രി മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് അപകടങ്ങള്‍ കൂട്ടുന്നുണ്ട്. അതോടൊപ്പം തന്നെ അതിവേഗത്തില്‍ സൈക്കിള്‍സവാരി നടത്തരുത്. സൈക്കിള്‍ പൂര്‍ണമായി സുരക്ഷിതമാണെന്നും മറ്റുതകരാറുകള്‍ ഇല്ലെന്നും ഉറപ്പാക്കണം എന്നും നിർദ്ദേശം നൽകുകയുണ്ടായി.
അതേസമയം സൈക്കിളില്‍ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കാന്‍ അടുത്തിടെ ബാലാവകാശകമ്മിഷന്‍ നിര്‍ദേശം നൽകിയിരുന്നു. ഇന്ധനവില വര്‍ധിച്ചതോടെ തന്നെ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ കൂടിയിട്ടുമുണ്ട്. ബാറ്ററിയുപയോഗിച്ച് ഓടുന്ന വേഗംകൂടിയ ഇലക്ട്രിക് സൈക്കിളുകള്‍കൂടി രംഗത്തിറങ്ങിയതോടെ അപകടസാധ്യത വര്‍ധിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























