ബിസിനസിന് വേണ്ടി സരിതയെ അവര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് അമ്മ ഇന്ദിര

എന്റെ മകള്‍ സരിതയെ അവര്‍ മനപൂര്‍വ്വം ചതിക്കുകയായിരുന്നുവെന്ന് സരിതയുടെ അമ്മ ഇന്ദിര പറഞ്ഞു. എല്ലാവരും അവളെ പണത്തിന് വേണ്ടി മാത്രം ഉപയോഗിച്ചു. സരിതയുടെ വാക്ചാതുര്യം മനസിലാക്കി ബിജു രാധാകൃഷ്ണന്‍ സരിതയെ ബിസിനസിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു. സോളാര്‍ കമ്മിഷനു മുമ്പാകെ മൊഴി നല്‍കുമ്പോഴാണ് അമ്മ ഇന്ദിരയുടെ ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍.
സരിത എഴുതിയ കത്ത് താന്‍ വായിച്ചിട്ടുണ്ട്. കത്തില്‍ സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട കഷ്ടതകളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്നും ഇന്ദിര പറഞ്ഞു. ബിജു രാധാകൃഷ്ണന്റെ സോളാര്‍ ബിസിനസ് താല്‍പര്യങ്ങള്‍ മൂലം ശാരീരികമായും മാനസികമായും വളരെയേറെ കഷ്ടതകള്‍ സരിതയ്ക്ക് ഉണ്ടായിരിക്കാമെന്നാണു താന്‍ പിന്നീട് മനസിലാക്കിയതെന്നും അവര്‍ പറഞ്ഞു. സരിതയും ബിജുവുമായി ബിസിനസ് സംബന്ധമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ബിജുവും സരിതയുമായി നടത്തിയിരുന്ന ബിസിനസ് രണ്ടര വര്‍ഷത്തോളം നല്ലരീതിയിലാണ് നടന്നിരുന്നത്.
പിന്നീട് പണം ബിജു വകമാറ്റി ചെലവഴിച്ചതില്‍ നിന്നാണ് ബിസിനസ് തകര്‍ന്നത്. ഉദ്ദേശം ആറുകോടി രൂപയുടെ ബാധ്യത ആ സമയം സരിതയ്ക്ക് ഉണ്ടായിരുന്നുവെന്നും ഇന്ദിര പറഞ്ഞു. അതേ സമയം നടി ശാലു മേനോനു ബിജു രാധാകൃഷ്ണന്‍ പ നണംല്‍കിയതിന്റെ തെളിവു തന്റെ പക്കലുണ്ടെന്ന് സോളാര്‍ തട്ടിപ്പുകേസിലെ വിവാദ നായിക സരിത എസ് നായര്‍ പറഞ്ഞു. ശാലുവിന് കൂട്ടുപ്രതിയായ ബിജു വീട്ടുപകരണങ്ങളും ആഭരണങ്ങളും വാങ്ങി നല്‍കിയതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ട്. അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ ബില്ല് കൈമാറുമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
ബിജു രാധാകൃഷ്ണന്‍ തനിക്ക് പണം നല്‍കിയിട്ടുണ്ടെന്ന സരിതാ നായരുടെ ആരോപണം തെറ്റാണെന്ന് ശാലുമേനോന്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. നടി ശാലു മേനോനു ബിജു രാധാകൃഷ്ണന്‍ പണം നല്‍കിയതിന്റെ തെളിവു തന്റെ പക്കലുണ്ടെന്ന് സോളാര്‍ തട്ടിപ്പുകേസിലെ വിവാദ നായിക സരിത എസ്. നായര്‍. ശാലുവിന് കൂട്ടുപ്രതിയായബിജു വീട്ടുപകരണങ്ങളും ആഭരണങ്ങളും വാങ്ങി നല്‍കിയതിന്റെ ബില്ല് തന്റെ കൈവശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha