ഗവർണർക്ക് ഭ്രാന്തായെന്ന് ഇപി; അടുത്ത അറസ്റ്റ്! വിവരമില്ലാത്ത നേതാക്കൾ? ഗവർണറെ തൊട്ട് പിണറായിയുടെ കൈ പൊള്ളി

മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തെ തുറന്ന് കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് എത്തിയത് സിപിഎമ്മിനേയും അതുപോലെ പിണറായി വിജയനേയും ഒരു പോലെ ചൊടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ സിപിഎം നേതാക്കൾക്ക് പിന്നാലെ മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങിയപ്പോഴാണ് കടുത്ത നടപടികളിലേക്കും വെളിപ്പെടുത്തലിലേക്കും ആരിഫ് മുഹമ്മദ് ഖാനും കടന്നിരിക്കുന്നത്.
മുഖ്യമന്ത്രിക്കും അദ്ദേഹത്തന്റെ പേഴ്സണൽ സ്റ്റാഫ് കെ. കെ. രാഗേഷിനുമെതിരെയാണ് ഗുരുതരമായി തുറന്നു പറച്ചിലുകൾ ഗവർണർ നടത്തിയിരിക്കുന്നത്. തൊട്ടു പിന്നാലെ എപ്പോഴത്തേയും പോലെ വിമർശനങ്ങളും ഗവർണർക്കെതിരെ നേതാക്കൾ ഉയർത്തുകയാണ്. കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലുകളുടെ തെളിവ് പുറത്ത് വിട്ട് ശേഷമാണ് ഗവർണർക്കെതിരെ ആക്രമണവുമായി സിപിഎം നേതാക്കൾ എത്തിയിരിക്കുന്നത്.
അതിൽ ശ്രദ്ധേയമായിരിക്കുന്നത് ഇപി ജയരാജന്റെ പ്രസ്താവനയാണ്. ഗവർണർക്ക് നിലവാരത്തകർച്ചയാണ്, വികാരജീവിയാണ് അദ്ദേഹം. ചരിത്ര കോണ്‍ഗ്രസ് അലങ്കോലമായത് ഗവര്‍ണറുടെ പ്രസംഗം കാരണമാണ്. മുഖ്യമന്ത്രി കത്തു നല്‍കിയത് ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 90 വയസുകഴിഞ്ഞ ചരിത്ര പണ്ഡിതനാണ് ഇർഫാൻ ഹബീബ്. ലോകപ്രശസ്ത ചരിത്രകാരനെ തെരുവു ഗുണ്ടയെന്ന് വിളിക്കുന്നുവെന്നും ഗവർണർക്ക് മാനസിക വിഭ്രാന്തിയെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ ഒരിക്കലും അദ്ദേഹം യോഗ്യനല്ല. അപക്വമായ, വികാരങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ടുള്ള ഗവര്‍ണറുടെ സമീപനത്തിലൂടെ ഇത്തരമൊരു ഉയര്‍ന്ന സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ല എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. 35 വര്‍ഷത്തോളം ആര്‍എസ്എസ് ബന്ധമുള്ള ആളാണ് താന്‍ എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള മാനസിക അസ്വാസ്ഥ്യം എന്താണെന്നുള്ളത് ബന്ധപ്പെട്ടവര്‍ പരിശോധിക്കുന്നത് നല്ലതാണ്. ഗവര്‍ണര്‍ സ്വമേധയാ ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജിവെച്ച് പോകുന്നതാണ് ഉചിതമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
എന്തും പറയാം എന്ന തരത്തിലേക്ക് ഗവർണർ എത്തിച്ചേർന്നു. 40 ശതമാനത്തോളം ന്യൂനപക്ഷങ്ങൾ ഉള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെ ഒരാൾ ഭരണഘടനാ പദവിയിൽ തുടരുന്നത് ശരിയല്ല. തുടർന്നാൽ ജനങ്ങളുടെ മുന്നിൽ കൂടുതൽ അപഹാസ്യനാകും. വ്യക്തി വിരോധം തീർക്കുന്ന ഗവർണർ അധഃപതിച്ച ഒരാളായി എന്നും ജയരാജൻ കുറ്റപ്പെടുത്തി.
അതോടൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എം. എം. മണിയും രംഗത്ത് വന്നിട്ടുണ്ട്. സിപിഎം നേതാവ് കെ. കെ. രാകേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢിയായി മാറിയെന്നും മണി പരിഹസിച്ചു. ഇത്രയും ബുദ്ധിശൂന്യനെ ഗവർണറായി കേന്ദ്രം അടിച്ചേൽപ്പിച്ചത് മര്യാദകേടാണ്. ആർ എസ് എസ് നേതാവ് മോഹൻ ഭാഗവതിനെ കാണാൻ പോയതോടെ ഗവർണറാരാണെന്ന് വ്യക്തമായതാണെന്നും എംഎം മണി തുറന്നടിച്ചു.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ഇന്ന് ഗവര്‍ണര്‍ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരായി നടന്ന പ്രതിഷേധം സംബന്ധിച്ചും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സിയുടെ നിയമനം സംബന്ധിച്ചുമെല്ലാം രൂക്ഷമായ വിമര്‍ശനമാണ് ഗവര്‍ണര്‍ ഇന്ന് പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്.
അതേസമയം, മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വകലാശാല നിയമനങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും ചട്ടവിരുദ്ധ നിയമനങ്ങളില്‍ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഗവര്‍ണറെ പോലും ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഭരിക്കുന്നത്. ക്രിമിനല്‍ സംഘങ്ങളാണ് ഇപ്പോള്‍ ഭരണം നിയന്ത്രിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ചരിത്രകോണ്‍ഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ ആക്രമം ഗവര്‍ണര്‍ തുറന്ന് പറഞ്ഞിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ തയ്യാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണ് നടന്നിരിക്കുന്നത്. ഭരണത്തലവനായ ഗവര്‍ണറുടെ ജീവന് പോലും ഭീഷണിയുള്ള സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്. വിയോജിക്കുന്നവരെ നിശബ്ദമാക്കുകയാണ് സിപിഎം ചെയ്യുന്നത്. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഗവര്‍ണറുടെ തുറന്ന് പറച്ചില്‍. മുഖ്യമന്ത്രി പലപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നത്.
സര്‍വകലാശാലയിലെ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണറുടെ നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തതാണ്. എന്നാല്‍ തുടര്‍ന്ന് നടപടികള്‍ക്ക് കാര്യമായ വേഗം ഉണ്ടായില്ല. പ്രെെവറ്റ് സെക്രട്ടറികൂടിയായ കെ കെ രാഗേഷിന്‍റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























