Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ചെല്ലാൻ വിസമ്മതിച്ചതിന് ഇൻസ്റ്റാഗ്രാം വനിതാ സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന കഠിനംകുളം ആതിര കൊലക്കേസ്... പ്രതി ജോൺസന് മാനസിക രോഗമില്ലെന്നും വിചാരണക്ക് യോഗ്യനെന്നും ഊളൻപാറ മെന്റൽ ഹെൽത്ത് സെന്റർ സൂപ്രണ്ടിന്റെ റിപ്പോർട്ട് , പ്രതി ചെല്ലാനം ജോൺസന്റെ റിമാന്റ് നീട്ടി..

01 APRIL 2026 06:38 AM IST
മലയാളി വാര്‍ത്ത

കഴക്കൂട്ടം കഠിനംകുളത്ത് ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ചെല്ലാൻ വിസമ്മതിച്ചതിന് ഇൻസ്റ്റാഗ്രാം സുഹൃത്തും ഭർതൃമതിയുമായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കഠിനംകുളം ആതിര കൊലക്കേസിൽ ഏക പ്രതി കൊടും ടോക്സിക് സൈക്കോ ഫിസിയോ തെറാപ്പിസ്റ്റും ഹോം നഴ്സുമായ ചെല്ലാനം ജോൺസൺ ഔസേപ്പിന് മാനസിക രോഗമില്ലെന്നും വിചാരണക്ക് യോഗ്യനെന്നും ഊളൻപാറ മെന്റൽ ഹെൽത്ത് സെന്റർ സൂപ്രണ്ട് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

മദ്യപാനം നിർത്താനോ കുറയ്ക്കാനോ സാധിക്കാത്ത, ശാരീരികമായും മാനസികമായും മദ്യത്തെ ആശ്രയിച്ചു ജീവിക്കുന്ന അവസ്ഥയായ ആൽക്കഹോൾ ഡിപെൻഡൻസ് സിൻഡ്രോം മാത്രമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വിലയിരുത്തിയ കോടതി

കൊടും ടോക്സിക് സൈക്കോ ഹോം നഴ്സ് ചെല്ലാനം ജോൺസൺ ഔസേപ്പിനെ വിചാരണക്ക് തുറന്ന കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ആർ.രേഖയുടേതാണുത്തരവ്. തനിക്ക് മാനസിക രോഗമുള്ളതിനാൽ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് വിചാരണ കോടതി ഉത്തരവ്.


കൃത്യത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രതി കൊലപ്പെടുത്തുമെന്നു ഭയക്കുന്നതായി ഭർത്താവിനോട് ആതിര പറഞ്ഞതായി ഭർത്താവ് നൽകിയ മൊഴി പോലിസ് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിലുണ്ട്.

പ്രതി പുറത്തിറങ്ങുന്നത് സമൂഹത്തിനാപത്തെന്ന് കോടതി വിലയിരുത്തി.
യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് കൂടെ ചെല്ലാൻ വിസമ്മതിച്ചതിനാലാണ്. കൊല്ലപ്പെട്ട ആതിരയും പ്രതി ജോൺസനും പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയായിരുന്നു.

ഒരു വർഷമായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നു. എല്ലാ മാസവും യുവതിയെ കാണാൻ ജോൺസൺ കഠിനംകുളത്തെ വീട്ടിലെത്തിയിരുന്നതായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. ഈ ബന്ധം അറിഞ്ഞ ഭർത്താവ് രാജീവ് പലപ്രാവശ്യം വിലക്കിയിരുന്നതുമാണ്.

അതിരയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി
ആതിരയിൽ നിന്ന് ജോൺസൺ ആദ്യം ഒരു ലക്ഷത്തോളം രൂപ വാങ്ങി. കൃത്യത്തിന് മൂന്നുദിവസം മുമ്പും 2500 രൂപ ജോൺസൺ വാങ്ങി. ഒടുവിൽ കൂടെ ചെല്ലണമെന്ന് ജോൺസൺ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ കുട്ടിയുള്ളതിനാൽ കൂടെ വരാൻ കഴിയില്ലെന്ന് യുവതി പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടക്കുന്ന ദിവസം രാവിലെ ഒമ്പതോടെ വീട്ടിലെത്തിയ ജോൺസൺ ചായ ആവശ്യപ്പെട്ട പ്രകാരം യുവതി ചായ കൊടുത്തു. ഇതിനിടെ കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു. ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊലപാതകമെന്നാണ് കേസ്.
അന്നേദിവസം രാവിലെ ജോൺസൺ പെരുമാതുറയിലെ വാടക മുറിയിൽനിന്ന് കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. അഞ്ചുദിവസം മുമ്പാണ് പെരുമാതുറയിൽ ഇയാൾ വാടക മുറിയെടുത്തത്.


ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുള്ള ആളാണ് ജോൺസൺ. ഫിസിയോതെറപ്പിസ്റ്റ് എന്നാണ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെടുത്തിയിരുന്നത്.

ഇയാളുടെ ഫോട്ടോ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഫോളോവേഴ്സിന്‍റെ എണ്ണം കുറഞ്ഞു.

കൊല്ലത്തെയും കൊച്ചിയിലെയും വിലാസങ്ങൾ ഉപയോഗിച്ച് നിരവധി മൊബൈൽ കണക്ഷനുകൾ ജോൺസൺ എടുത്തിട്ടുണ്ട്. 2025 സെപ്റ്റംബറിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (40 minutes ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (3 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (4 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (4 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (6 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (6 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends