ഷട്ടര്‍ തകര്‍ന്ന് ഒലിച്ചുപോവുന്നത് പതിവില്ല.... പറമ്പിക്കുളം ഡാമിന്റെ രണ്ടാംനമ്പര്‍ ഷട്ടര്‍ തകര്‍ന്ന് പൂര്‍ണമായും ഒലിച്ചുപോയത് ആദ്യ സംഭവം....വിദഗ്ധസംഘം പരിശോധന ആരംഭിച്ചു

ഷട്ടര്‍ തകര്‍ന്ന് ഒലിച്ചുപോവുന്നത് പതിവില്ല.... പറമ്പിക്കുളം ഡാമിന്റെ രണ്ടാംനമ്പര്‍ ഷട്ടര്‍ തകര്‍ന്ന് പൂര്‍ണമായും ഒലിച്ചുപോയത് ആദ്യ സംഭവം....വിദഗ്ധസംഘം പരിശോധന ആരംഭിച്ചു.
ഈ സംഭവം രാജ്യത്തുതന്നെ ആദ്യസംഭവമാണെന്ന് കേരളത്തിന്റെ ഡാം സുരക്ഷാ റിവ്യൂ പാനല്‍ അഗവും മുന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുമായ സുധീര്‍ പടിക്കല്‍. 27 അടി ഉയരവും 35 ടണ്‍ ഭാരവുമുള്ള ഷട്ടറും ഇതിനെ താങ്ങിനിര്‍ത്തുന്ന ഷട്ടറിന്റെ ഭാരമുള്ള കൗണ്ടര്‍വെയ്റ്റ് ബീമുകളും ഷട്ടര്‍ ഉയര്‍ത്തുന്നതിനുള്ള ചെയിനുകളും ഉള്‍പ്പെടെ പൂര്‍ണമായും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോയിരിക്കുന്നു. പല ചെറിയ ഡാമുകളും തകര്‍ന്ന സംഭവങ്ങളുണ്ടെങ്കിലും ഷട്ടര്‍ തകര്‍ന്ന് ഒലിച്ചുപോവുന്നത് പതിവില്ല. അതിനിടെ ഷട്ടര്‍ തകര്‍ന്നത്
എങ്ങനെയെന്നതിന് കാരണംതേടി തമിഴ്‌നാട് ജലവിഭവവകുപ്പിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗം ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന ആരംഭിച്ചു. ഷട്ടര്‍ തകര്‍ന്നത് തമിഴ്‌നാടിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഒന്നേകാല്‍ലക്ഷം ഏക്കര്‍ കൃഷിക്കുള്ള വെള്ളം പാഴായി പോവുകയാണ്.
വൈദ്യുതിയിനത്തില്‍ 30 മെഗാവാട്ട് കറന്റിനുള്ള വെള്ളമാണ് പാഴാവുന്നത്. 1,825 അടി ജലനിരപ്പുള്ള ഡാമില്‍ 1,798 അടി മുതലാണ് ഷട്ടര്‍ വരുന്നത്. നിലവിലെ ജലനിരപ്പ് 1,798 അടിയില്‍ എത്തിയാല്‍ മാത്രമേ പുതിയ ഷട്ടര്‍ ഘടിപ്പിക്കുന്ന പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയുകയുള്ളൂ. ഇനിയും 19 അടി താഴണം. ഇന്നലെ രാവിലെ ഒമ്പതിന് 1,817.3 അടിയായിരുന്നു ജലനിരപ്പ്. ബുധനാഴ്ചകൊണ്ട് ആകെ ആറടി വെള്ളമാണ് താഴ്ന്നത്. ഈ രീതിയിലാണെങ്കില്‍ ഇനിയും മൂന്നുദിവസംകൊണ്ടേ ജലനിരപ്പ് 1,798 അടിയില്‍ എത്താന്‍ സാധിക്കുകയുള്ളൂ. ഡാമിന്റെ അടിത്തട്ടില്‍നിന്നുള്ള കോണ്‍ക്രീറ്റ് ഭിത്തിയില്‍ (ക്രസ്റ്റ്) ഷട്ടറുകള്‍ മുട്ടുന്നഭാഗത്ത് ഇനി പുതിയ ഷട്ടര്‍ ഘടിപ്പിക്കുന്ന പ്രവൃത്തികള്‍ തുടങ്ങണം.
അതിന് ഷട്ടറും കൗണ്ടര്‍ വെയിറ്റ് ബീമുകളും ഷട്ടര്‍ തൂക്കിയിടാനുള്ള ചെയിനും നിര്‍മിക്കണം. തുടര്‍ന്ന്, അവ സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമതപരിശോധനയും സുരക്ഷാപരിശോധനയും നടത്തുകയും വേണം.
പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയാല്‍ത്തന്നെ ഏറ്റവുംചുരുങ്ങിയത് ഒരുമാസമെങ്കിലും വേണ്ടിവരും. അത്രയുംസമയം വെള്ളം സംഭരിക്കാന്‍ കഴിയില്ല. പറമ്പിക്കുളം ഡാമിന്റെ സുരക്ഷാപരിശോധന തമിഴ്‌നാടുതന്നെയാണ് നടത്തുന്നത്.
https://www.facebook.com/Malayalivartha


























