സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി

സ്വര്‍ണം വിലയില്‍ ഇന്ന് രണ്ട് തവണയാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണത്തിന് ഇന്ന് രാവിലെ ഗ്രാമിന് 110 രൂപ വര്‍ദ്ധിച്ച് 12,945 രൂപയും പവന് 880 രൂപ വര്‍ദ്ധിച്ച് 1,03560 രൂപയുമായിരുന്നു. എന്നാല്‍ വൈകിട്ട് വീണ്ടും 110 രൂപ കൂടി വര്‍ദ്ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,055 രൂപയായി. ഇത് ആദ്യമായണ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,000 രൂപ കടക്കുന്നത്. പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 10,830 രൂപയായി.
അതേസമയം, വെള്ളിക്ക് ഗ്രാമിന് 250 രൂപയായി. സ്വര്‍ണവില കുതിച്ചുയരുന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സ്വര്‍ണത്തിന് വില വര്‍ദ്ധിച്ചതോടെ ജുവലറികളില്‍ വാങ്ങാനെത്തുന്നവരെ പോലെ ആഭരണം വില്‍ക്കാനെത്തുന്നവരുടെ എണ്ണവും കൂടി വരികയാണെന്ന് ജുവലറി ജീവനക്കാര്‍ പറയുന്നു.
https://www.facebook.com/Malayalivartha





















