തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന കൊമ്പനെ നിർത്തിയിട്ടിരുന്ന സ്ഥലത്ത് ചെന്ന് ഞങ്ങളെ പാപ്പാന്മാരാക്കുമോയെന്ന് ചോദിച്ചു; ആ ശ്രമം പരാജയപ്പെട്ടപ്പോൾ തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റു ബസിൽ കയറിയിരുന്നു; ആനപ്പാപ്പാന്മാരാകണമെന്ന ലക്ഷ്യത്തോടെ വീട്ടിൽ നിന്നും പോയ മൂന്നു കുട്ടികളെ പോലീസ് കണ്ടെത്തി!!!

ആനപ്പാപ്പാന്മാരാകണമെന്ന ലക്ഷ്യത്തോടെ മുങ്ങിയ കുട്ടികളെ പോലീസ് കണ്ടെത്തി. പഴഞ്ഞി ഗവ.സ്കൂളില്‍ നിന്നു കാണാതായ 14 വയസ്സുള്ള 3 സ്കൂൾ വിദ്യാർഥികളെ പേരാമംഗലം തെച്ചിക്കോട്ടു കാവിൽ നിന്നുമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ കുട്ടികളെ കാണാതാകുകയിരുന്നു. കുട്ടികൾ എഴുതിയ കത്ത് പോലീസ് വീട്ടിൽ നിന്നും കണ്ടെത്തി. ആനപ്പാപ്പാന്മാരാകാൻ ഞങ്ങൾ നാടു വിടുകയാണെന്നായിരുന്നു കത്തെഴുതി വച്ചത്.
ഞങ്ങളെ അന്വേഷിച്ച് പോലീസ് വരേണ്ടെന്നും കോട്ടയത്തേക്ക് പോകുന്നുവെന്നും മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് കൊള്ളാമെന്നും കത്തിൽ കുട്ടികൾ എഴുതിയിരുന്നു.സ്കൂളിൽ പോയി വന്ന കുട്ടികൾ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. കുന്നംകുളം പോലീസ് ആണ് കുട്ടികൾക്കായുള അന്വേഷണം തുടങ്ങിയത്.
പോലീസ് അന്വേഷണത്തിൽ കുട്ടികൾ അവസാനമായി പേരാമംഗലത്ത് ബസ് ഇറങ്ങിയെന്ന് വിവരം കിട്ടി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന കൊമ്പനെ നിർത്തിയിട്ടിരുന്ന സ്ഥലത്ത് ചെന്ന് ഞങ്ങളെ പാപ്പാന്മാർ ആക്കുമോ എന്ന് ചോദിച്ചതായി പൊലീസ് കണ്ടെത്തി. ഇവിടെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ കുട്ടികളെ കണ്ടെത്താൻ സാധിച്ചില്ല.നാട്ടുകാരും പൊലീസും തൃശൂർ ജില്ലയിലെ പല ഭാഗത്തും കെഎസ്ആർടിസി കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കുട്ടികളെ അന്വേഷിച്ചു . പക്ഷേ അവിടെയൊന്നും കണ്ടെത്താനായില്ല.
ഒടുവിൽ പുലർച്ചയോടെ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിൽ നിന്നാണു ഇവരെ കണ്ടെത്തിയത്. ഇവർ ഇവിടെ എത്തിയെന്ന സൂചന കിട്ടിയപ്പോൾ പോലീസ് ഇവിടെ കേന്ദ്രീകരിച്ച് അന്വേഷിച്ചു . പക്ഷേ ആദ്യഘട്ടത്തിൽ കണ്ടെത്താൻ സാധിച്ചില്ല. അപ്പോഴയിരുന്നു കുട്ടികളിൽ ഒരാൾ വണ്ടിയിൽ നിന്നും പുറത്തിറങ്ങിയത്. ഇത് കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പേരാമംഗലം പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസിനുള്ളിൽനിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു . നാടറിയുന്ന ആനപ്പാപ്പാന്മാരാകണമെന്ന ലക്ഷ്യത്തോടെ മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ നാട് വിട്ടത്. കുന്നംകുളത്താണ് സംഭവമുണ്ടായിരിക്കുന്നത്. പഴഞ്ഞി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പേരെ ഇന്നലെ വൈകുന്നേരമടുപ്പിച്ച് കാണാതാകുകയായിരുന്നു.
വളരെയധികം നടുക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്.കുട്ടികൾ എന്തിനാണ് ഇങ്ങനെ ചെയ്തത്. ആന പാപ്പാന്മാരാകണമെന്നുള്ള പ്രചോദനം അവർക്ക് എങ്ങനെയാണ് കിട്ടിയത് തുടങ്ങിയ കാര്യങ്ങൾ ഒക്കെ അറിയാനുണ്ട്. എന്തായാലൂം വീട്ടിൽ നിന്നും കാണാതായ കുട്ടികളെ കണ്ടു കിട്ടിയ സന്തോഷത്തിലും ആശ്വാസത്തിലുമാണ് രക്ഷിതാക്കൾ .
അതേസമയം ഈ കുട്ടികൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന കൊമ്പനെ നിർത്തിയിട്ടിരുന്ന സ്ഥലത്ത് ചെന്ന് ഞങ്ങളെ പാപ്പാന്മാർ ആക്കുമോ എന്ന് ചോദിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളിൽ ഒന്നാണിത്.
ഏഷ്യയിൽ ഉയരത്തിൽ ഇതിന് രണ്ടാംസ്ഥാനമാണ്. ബീഹാറിയായ ഈ ആനയ്ക്ക് 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടൽനീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടൽ, ഉറച്ച കാലുകൾ, എന്നിവയാണ് രാമചന്ദ്രന്റെ പ്രത്യേകതകൾ. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെയുള്ള ഈ ആന എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാൽ തിടമ്പിറക്കും വരെയും തല എടുത്തുപിടിച്ചുനിൽക്കുമെന്നതാണ് ആകർഷണീയത.
https://www.facebook.com/Malayalivartha


























