ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണം... മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യം..... പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി....

ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണം... മിന്നല്‍ ഹര്‍ത്താല്‍ കോടതിയലക്ഷ്യം..... പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി....
പൊതുഗതാഗതത്തിന് സുരക്ഷയൊരുക്കണമെന്നും പൊതു-സ്വകാര്യ സ്വത്ത് സംരക്ഷിക്കാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
നേരത്തെ, ഹര്‍ത്താലിനിടെ നടന്ന ആക്രമണസംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിട്ടുണ്ടായിരുന്നു. അക്രമം തടയാനായി അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട കോടതി അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നതെന്നും നിരീക്ഷിക്കുകയുണ്ടായി.
സംസ്ഥാനവ്യാപകമായി രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ വലിയ അനിഷ്ടസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. 30 ഓളം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഡ്രൈവര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചരക്ക് ലോറികള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. കാറുകളും ട്രാവലറുകളും സമരക്കാര്‍ അടിച്ചു തകര്‍ത്തു. ഈരാറ്റുപേട്ടയില്‍ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























