ഇരുപത്തിയഞ്ചും...പതിനഞ്ചും കിലോയോളം തൂക്കം, ഇടുക്കിയിൽ വിവിധയിടങ്ങളിൽ നിന്ന് 2 പെരുമ്പാമ്പിനെ പിടികൂടി

ഇടുക്കിയിൽ അറക്കുളത്തും കുടയത്തൂരുമായി 2 പെരുമ്പാമ്പിനെ സമീപ വാസികളും വനപാലകരും ചേർന്ന് പിടികൂടി. കാഞ്ഞാർ മണപ്പാടി റോഡിൽ മഞ്ഞക്കുന്നേൽ അവിരാച്ചന്റെ വീടിന് അടുത്താണ് ഇന്നലെ പുലർച്ചെ പെരുമ്പാമ്പിനെ കണ്ടത്.
അതുവഴി വാഹനത്തിൽ പോയവർ സമീപവാസികളെ വിവരം അറിയിച്ചു.തുടർന്ന് സമീപവാസികളും വനപാലകരും ചേർന്ന് പെരുപാമ്പിനെ പിടികൂടി. 15 കിലോയോളം തൂക്കമുള്ള പാമ്പിനെയാണ് ഇവിടെ നിന്ന് പിടികൂടിയത്. കുടയത്തൂർ നിന്നും 25 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.
ഇന്നലെ രാവിലെ പൈനാപ്പിൾ കൃഷിയിടത്തിൽ ജോലിക്ക് എത്തിയവരാണ് പെരുമ്പാമ്പിനെ കണ്ടത്. ഇവർ കുടയത്തൂർ സ്വദേശിയായ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അനിൽകുമാറിനെ വിവരം അറിയിച്ചു. അനിൽകുമാറും സുഹൃത്ത് ഷിബുവും കൂടിയാണ് പെരുമ്പാമ്പിനെ പിടികൂടി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയത്.
https://www.facebook.com/Malayalivartha


























