അശോക് ഗഹ്‌ലോതുമായി രണ്ടാംവട്ട ചർച്ച ; കേരളത്തിൽ നിന്ന് മത്സരിക്കാൻ ഒന്നിലേറെ പേർ; രാഹുലിന്റെ മറുപടി നിർണ്ണായകം

മുരിങ്ങൂരിലെ ഹോട്ടലിൽ വെച്ച് നടന്നത് നിർണായക ചർച്ച. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനെ മത്സരിപ്പിക്കാനുള്ള രണ്ടാമത്തെ ചർച്ചയാണ് രാഹുൽഗാന്ധി നടത്തിയത്.
അതേസമയം കേരളത്തിൽ നിന്ന് ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒന്നിലേറെ പേർ ഉണ്ടെന്ന് വിവരം നേരത്തെ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് പെട്ടെന്നുള്ള രണ്ടാമത്തെ ചർച്ച മുരിങ്ങൂരിലെ ഹോട്ടലിൽ നടത്തിയതെന്നാണ് സൂചന. മാത്രമല്ല ഇവിടെവച്ചാണ് മത്സരിക്കാനുള്ള സന്നദ്ധത അശോക് ഗഹ്‌ലോത് ഉറപ്പിച്ചത്.
എന്തായാലും നിലവിൽ എറണാകുളം ജില്ലയിലെ യാത്ര പൂർത്തിയാക്കി രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശ്ശൂർ ജില്ലയിലെത്തിയിരിക്കുകയാണ്. തുടർന്ന് പ്രവേശനം ചിറങ്ങരയിലാണെന്നറിഞ്ഞതോടെ ജനം ഇവിടെ നിറഞ്ഞു. ചിറങ്ങര മുതൽ ചാലക്കുടി വരെ റോഡരികിൽ മനുഷ്യമതിൽപോലെയാണ് ജനം. നേരത്തെ നാലുമണിക്ക് യാത്ര തുടങ്ങുമെന്ന് അറിയിച്ചെങ്കിലും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതുമായുള്ള ചർച്ച നടന്നതിനാൽ നീണ്ടു.
ഇതോടെ യാത്ര തുടങ്ങിയത് 5.07-ന്. ഇതിനു ശേഷം ആരാധകരിലും പ്രവർത്തകരിലും ആവേശം നിറച്ച് രാഹുൽ ഉത്സാഹത്തോടെ നടന്നു. തുടർന്ന് മുരിങ്ങൂരിലെ ബെംഗളൂരു ഗാർഡൻസ് എന്ന ഹോട്ടലിൽ 6.07-ന് അശോക് ഗഹ്‌ലോതുമായി രണ്ടാംവട്ട ചർച്ച നടന്നു. 6.45-ന് ബെംഗളൂരു ഗാർഡൻസിൽനിന്ന് നേരെ ചാലക്കുടിയിലെ പൊതുസമ്മേളനവേദിയിലേക്ക്. അവിടെയും രാഹുലിന്റെ പ്രസംഗം കേൾക്കാൻ ആയിരങ്ങൾ.
https://www.facebook.com/Malayalivartha


























