വോട്ട് നിക്ഷേപിക്കാനുള്ള ബാലറ്റ് ബോക്സിൽ കൃത്രിമ അറ ഉണ്ടാക്കി അട്ടിമറി നടത്തി;റിട്ടേണിങ് ഓഫിസർ അഡ്വ. ശ്യാംകുമാർ അറസ്റ്റിൽ

വോട്ട് നിക്ഷേപിക്കാനുള്ള ബാലറ്റ് ബോക്സിൽ കൃത്രിമ അറ ഉണ്ടാക്കി അട്ടിമറി നടത്തി. റിട്ടേണിങ് ഓഫിസർ അഡ്വ. ശ്യാംകുമാർ അറസ്റ്റിൽ. അവിണിശേരി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷനിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ മാത്രമാണ് ശ്യാംകുമാർ കീഴടങ്ങിയത്. അപ്പോൾ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ഈ കേസിലെ മറ്റു പ്രതികൾ മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മകളും അവിണിശേരി ഖാദി മുൻ പ്രസിഡന്റുമായ സി.ബി. ഗീത, ബാലറ്റ് പെട്ടി നിർമിച്ച ചിറ്റിലപ്പിള്ളി സ്വദേശി ശരത്.സൊസൈറ്റിയുടെ ഭരണം ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് അസിസ്റ്റൻറ് ഡയറക്ടറുടെ നിയന്ത്രണത്തിലാണ്. നെടുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി.ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ 31നു നടന്ന തിരഞ്ഞെടുപ്പിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വോട്ടുകളെല്ലാം പുറത്തെടുത്ത ശേഷവും ബാലറ്റ് ബോക്സിന്റെ അടിത്തട്ടിൽ ഒരു ബാലറ്റ് പുറത്തേക്കു കാണുന്നുണ്ടാന്നിരുന്നു. അത് പരിശോധിച്ചപ്പോൾ ബോക്സിനുള്ളിൽ അടിയിൽ കൃത്രിമ അറ കണ്ടു. വോട്ടെടുപ്പിനു മുൻപേ അതിൽ ബാലറ്റുകൾ നിക്ഷേപിച്ചിരുന്നു. പ്രശ്നം സംഘർഷത്തിലേക്ക് നീങ്ങി.പെട്ടിയിൽ നിന്നു കിട്ടിയ വോട്ടുകളും പെട്ടിയുമടക്കം പൊലീസ് കോടതിയിൽ ഹാജരാക്കി.
പുതുതായി നിർമിച്ച ബാലറ്റ് പെട്ടിയിൽ രണ്ട് അറകൾ നിർമിച്ചായിരുന്നു തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഇതിൽ ഒരു അറയിൽ തലേ ദിവസം തന്നെ 50 വോട്ടുകൾ സി.ബി ഗീതയ്ക്ക് അനുകൂലമായി രേഖപ്പെടുത്തി. വോട്ടിങ് ദിവസം ആദ്യത്തെ 50 വോട്ട് പ്രത്യേകം തയാറാക്കിയ വേറൊരു അറയിലേക്കു വീഴുന്നുണ്ടായിരുന്നു. പെട്ടിയിൽ നിന്നു ബാലറ്റുകൾ പുറത്തെടുത്തു കഴിഞ്ഞപ്പോൾ രഹസ്യ അറയിൽ നിന്നും ഒരു ബാലറ്റാണ് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു. ഇതാണ് കള്ളി വെളിച്ചത്താക്കിയത് .
https://www.facebook.com/Malayalivartha


























