വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസ്, ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍, സംഭവം പാര്‍ട്ടി ഓഫീസില്‍ വെച്ച് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നതായി ആരോപിച്ച് കോണ്‍ഗ്രസ്....!

തിരുവന്തപുരത്ത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ നെടുമങ്ങാട് ഏരിയ ജോയിന്റ് സെക്രട്ടറി ആനാട് ഇരിഞ്ചയം വേട്ടമ്പള്ളി കുന്നില്‍ വീട്ടില്‍ വിഷ്ണുവിനെ(33)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. യുവതി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുഡവര്‍ട്ട് കീലര്‍, ഇന്‍സ്‌പെക്ടര്‍മാരായ ശ്രീനാഥ്, സൂര്യ, എഎസ്‌ഐമാരായ നൂറുല്‍ ഹസന്‍, വിജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പത്രിയെ അറസ്റ്റ് ചെയ്തത്. വിഷ്ണുവിനെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം, സംഭവം പാര്‍ട്ടി ഓഫീസില്‍ വെച്ച് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. യുവതിയുടെ പരാതി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ആനാട്, മൂഴി മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. പ്രതി ജോലി ചെയ്യുന്ന ആനാട് ഫാര്‍മേഴ്‌സ് ബാങ്കിലും പിടിഎ പ്രസിഡന്റ് ആയിരിക്കുന്ന രാമപുരം യുപി സ്‌കൂളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























