ബാറിൽ ‘ വാളുവെച്ചതിന് ‘ സർവീസ് ചാർജ് നൽകണം; ചോദ്യം ചെയ്തപ്പോൾ മർദനം; ഇരുമ്പ് തൂണിലിടിച്ച് തലയ്ക്ക് പരിക്കേറ്റതിനാൽ നാല് തുന്നലിടേണ്ടി വന്നു; പരാതിയുമായി യുവാവ്

കാക്കനാട് ബാറിൽ കൈയ്യാങ്കളി. ബാറിൽ ഛർദിച്ചതിന് സർവീസ് ചാർജ് ഈടാക്കാനുള്ള ശ്രമം ചോദ്യം ചെയ്തതിനു മർദിച്ചതായി പരാതി. സംഭവത്തിൽ മാണിക്കുളങ്ങര സ്വദേശിയാണ് പരാതി നൽകിയത്. വ്യാഴാഴ്ച മൂന്നു മണിയോടെ ബാറിലെത്തിയ മൂവർ സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്.
തുടർന്ന് കാക്കനാട്ടെ ബാറിനെതിരെ തൃക്കാക്കര പോലീസിൽ പരാതി കൊടുക്കുകയായിരുന്നു.
അതേസമയം പരാതിക്കാരനൊപ്പമുണ്ടായിരുന്ന യുവാവ് മദ്യപിക്കുന്നതിനിടെ ഛർദിച്ചിരുന്നു. തുടർന്ന് ഇത് വൃത്തിയാക്കുന്നതിന് ജീവനക്കാർ പണം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ബില്ല് നൽകിയപ്പോൾ ഇതിനായി സർവീസ് ചാർജെന്ന പേരിൽ തുക ഉൾപ്പെടുത്തി.
എന്നാൽ ഇതു ചോദ്യം ചെയ്തതോടെ ബാർ ജീവനക്കാർ കൂട്ടം ചേർന്ന് മർദിച്ചെന്നാണ് പരാതിക്കാരൻ പറയുന്നത്. മർദ്ദനത്തിൽ ഇരുമ്പ് തൂണിലിടിച്ച് തലയ്ക്ക് പരിക്കേറ്റതായും തൃക്കാക്കര സഹകരണ ആശുപത്രിയിൽ നാല് തുന്നലിടേണ്ടി വന്നതായും യുവാവിന്റെ പരാതിയിലുണ്ട്. ഇതേസമയം ഈ ബാറിൽ ഇത് സ്ഥിരം സംഭവമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























