കേരളം അടക്കം 13 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധനയും അറസ്റ്റും ഉണ്ടായി; എന്നിട്ടും കേരളത്തിൽ മാത്രം പ്രതിഷേധ ഹർത്താൽ നടക്കുന്നത് എന്തു കൊണ്ട്? തുറന്നടിച്ച് സന്ദീപ് വാചസ്പതി

കേരളം അടക്കം 13 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധനയും അറസ്റ്റും ഉണ്ടായി. എന്നിട്ടും കേരളത്തിൽ മാത്രം പ്രതിഷേധ ഹർത്താൽ നടക്കുന്നത് എന്തു കൊണ്ടെന്ന് മലയാളികൾ ചിന്തിക്കണമെന്ന നിർദേശവുമായി സന്ദീപ് വാചസ്പതി രംഗത്ത്. അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കേരളം അടക്കം 13 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധനയും അറസ്റ്റും ഉണ്ടായി.
എന്നിട്ടും കേരളത്തിൽ മാത്രം പ്രതിഷേധ ഹർത്താൽ നടക്കുന്നത് എന്തു കൊണ്ടെന്ന് മലയാളികൾ ചിന്തിക്കണം. ഭരണ കക്ഷിയായ സിപിഎമ്മിൽ നിന്ന് കയ്യയച്ച് സഹായം കിട്ടുമെന്ന ഉറപ്പ് മാത്രമാണ് ഹർത്താൽ ആഹ്വാനം ചെയ്യാൻ ഭീകരവാദികളെ പ്രേരിപ്പിച്ചത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം, മഹാരാഷ്ട്ര, കർണാടക ഒഴികെ റെയ്ഡ് നടന്ന മറ്റെല്ലാ സംസ്ഥാനങ്ങളും ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സ്ഥലങ്ങളാണ്.
അവിടെങ്ങും കാണിക്കാത്ത ധൈര്യം ഇവിടെ കാണിക്കുന്നുണ്ടെങ്കിൽ അതിനുള്ള കാരണം തിരക്കി പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. മറ്റൊരു തരത്തിൽ പറഞാൽ അവിടെയുള്ള സർക്കാരുകൾ ഒന്നും സിപിഎം സർക്കാരിനെ പോലെ ദേശവിരുദ്ധ സർക്കാരുകൾ അല്ലെന്ന് സാരം.
https://www.facebook.com/Malayalivartha


























