പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു: താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്: കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി: കൂടെ ഉള്ളവരെ കേസിൽ കുടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി: തുറന്നടിച്ച് ജിതിൻ

മാസങ്ങൾക്ക് ശേഷം എകെജി സെന്റർ ആക്രമണം നടത്തിയ പ്രതിയെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അറസ്റ്റിലായി ജിതിൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആണെന്നും അയാൾ കുറ്റക്കാരനല്ലെന്നും മനപ്പൂർവം പോലീസ് ഉണ്ടാക്കിയ കള്ളക്കഥയാണ് ഇതൊന്നും കെ സുധാകരൻ അടക്കമുള്ള കോൺഗ്രസ് പ്രതിനിധികൾ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ പ്രതി ജിതിനും അത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.ജിതിനെ ജനറൽ ആശുപത്രിയിൽ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. കുറ്റം ചെയ്തിട്ടില്ലെന്ന് ജിതിൻ പറഞ്ഞു .
പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു . താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ് . കഞ്ചാവ് കേസിലടക്കം ഉൾപ്പെടുത്തുമെന്നായിരുന്നു പൊലീസ് ഭീഷണി . കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറയുകയുണ്ടായി. ജിതിൻ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് ക്രൈംബ്രാഞ്ചിനും സർക്കാരിനും വളരെ വലിയ തിരിച്ചടി ആവുകയാണ്.
അതേസമയം
എകെജി സെന്റര്‍ ആക്രമണക്കേസില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതിയെ കിട്ടിയിരിക്കുകയാണ്. സിസിടിവിയില്‍ കണ്ട വെള്ള ഷൂവാണ് പോലീസിന് തുറുപ്പ് ചീട്ടായത്. അതില്‍ നടത്തിയ രഹസ്യ നീക്കത്തില്‍ പ്രതിയെ പിടികിട്ടി. കേസില്‍ അറസ്റ്റിലായ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡണ്ട് ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എകെജി സെന്ററിന് നേരെ ആക്രമണം നടന്ന് രണ്ടര മാസത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ശാത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമനുസരിച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























