പോലീസിനെ ബൈക്കിടിച്ച് വീഴ്ത്തി, കൊല്ലാൻ നോക്കി! ബോംബെറിഞ്ഞ് കത്തിക്കുന്നു! കേരളത്തിലേക്ക് കേന്ദ്രസേന? കേരളത്തെ ചാമ്പലാക്കാൻ പോപ്പുലർ ഫ്രണ്ട്

കേരളത്തിൽ ഹർത്താലിന്റെ പേരിൽ വൻ അരാചകത്വം സൃഷ്ടിക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നത്. പലയിടത്തും വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താലിന് ആഹ്വാനം ചെയ്തത്. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത് എന്ന് പറയുന്നതാകും കൂടുതൽ ശരി.
150ലധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് 11 സംസ്ഥാനങ്ങളില്‍ നിന്നായി എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ഇതുവരെ 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ പലയിടത്തും പൊലീസിനെ കാഴ്ചക്കാരാക്കി നിര്‍ത്തിയുള്ള അക്രമമാണ് നടക്കുന്നത്.
പലയിടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെയും ലോറികൾക്ക് നേരെയും വ്യാപക കല്ലേറുണ്ടായി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കാസർകോട്,തൃശൂർ, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് അക്രമ സംഭവങ്ങൾ കൂടുതലായി ഉണ്ടായത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപത്തുണ്ടായ കല്ലേറിൽ കെഎസ്ആർടിസി ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസിന് പോലും രക്ഷയില്ല എന്ന് പറയുന്നതാണ് മറ്റൊരു വശം. കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവമാണ് അതിൽ നടുക്കുന്നത്. പോലീസുകാർക്ക് പോലും രക്ഷയില്ലല്ലോ എന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ടാക്കും. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.
പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിന്റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു.
ഈരാറ്റുപേട്ടയില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇവിടെ വൻ സംഘഷാവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. പോലീസുമായി ഉന്തുംതള്ളുമുണ്ടായി. പോലീസ് ലാത്തിവീശി. വാഹനങ്ങള്‍ തടഞ്ഞ് റോഡ് ഉപരോധിച്ചു. നൂറോളം പേരെ പോലീസ് കരുതല്‍ തടങ്കലിലേക്ക് മാറ്റി. കോട്ടയം സംക്രാന്തിയില്‍ ലോട്ടറി വിൽപ്പനക്കട അടിച്ചു തര്‍ത്തു. തിരുവനന്തപുരം മംഗലപുരത്ത് പെട്രോള്‍ പമ്പ് അടപ്പിക്കാന്‍ ശ്രമിച്ചു. ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് സര്‍ക്കാര്‍ ബസിനു നേര്‍ക്കും അക്രമമുണ്ടായി.
എന്തു പ്രതിസന്ധിയുണ്ടായാലൂം സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.പരീക്ഷകളും ഇന്റര്‍വ്യൂകളും നടക്കുന്ന സാഹചര്യത്തില്‍ പോലീസ് സുരക്ഷയില്‍ സര്‍വീസ് നടത്തും. സര്‍വീസുകളൊന്നും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, ബസുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതോടെ പല ഡിപ്പോകളിലും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പി.എസ്.സി പരീക്ഷകള്‍ മാറ്റിവയ്ക്കാത്തതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ ആണ്. ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ വലയുകയാണ്.
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ അക്രമങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായി അടിച്ചമര്‍ത്തണമെന്ന് കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശനം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനാല്‍, ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ അനുവദിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ഡിജിപിയ്ക്ക് ലഭിച്ച നിര്‍ദേശം സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറിയിട്ടുണ്ട്. പക്ഷേ ഇത് അടിച്ചമർത്താൻ സംസ്ഥാന പോലീസ് കഴിയില്ലെങ്കിൽ കേന്ദ്രസേന ചിലപ്പോൾ ഇറങ്ങിയേക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha


























