ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ ജനം ഇളകി ;പയ്യന്നൂരിൽ പോപ്പുലർ ഫ്രണ്ടുകാരെ; നാട്ടുകാർ അടിച്ചോടിച്ചു ;പോപ്പുലർ ഫ്രണ്ടുകാരെ നടുറോട്ടിലൂടെ വലിച്ചിഴച്ച് ജനങ്ങൾ

ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ ജനം ഇളകി. പയ്യന്നൂരിലെ തെരുവുകളിലൂടെ പോപ്പുലർ ഫ്രണ്ടുകാരെ നടുറോട്ടിലൂടെ വലിച്ചിഴച്ച് ജനങ്ങൾ. ഈ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നാട്ടുകാരുടെ മർദ്ദനം.
ഹർത്താലിനെ തുടർന്ന് ഭീഷണിപ്പെടുത്തി കടകൾ അടപ്പിക്കാൻ ശ്രമിച്ച നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് നാട്ടുകാർ മർദ്ദിച്ചത്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ തൃക്കരിപ്പൂർ സ്വദേശി മുബഷീർ, ഒളവറ സ്വദേശി മുനീർ, രാമന്തളി സ്വദേശികളായ നർഷാദ്, ഷുഹൈബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ ഇതിനിടെ കണ്ണൂർ, മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടേയായി . പെട്രോൾ ബോംബാണ് എറിഞ്ഞതെന്നാണ് വിലയിരുത്തൽ. പൊലീസ് ഈ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
https://www.facebook.com/Malayalivartha


























