പിണറായിയെ പറപ്പിച്ചു! പോപ്പുലർ ഫ്രണ്ടുകാരെ പിടിച്ച് അകത്തിടാൻ ഹൈക്കോടതി... അടിക്കുന്നവനെ തിരിച്ചടിക്കണം! കാപ്പ ചുമത്തി അകത്തിടാൻ ഉത്തരവ്?

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികൾ നടത്തുന്ന അക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവുണ്ട്.
അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി പ്രാഥമിക വാദം പൂർത്തീകരിച്ചത്. മിന്നൽ ഹർത്താൽ അംഗീകരിക്കാൻ കഴിയില്ല. അത് നിയമവിരുദ്ധമാണ്. 7 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകണമെന്നുള്ള മുൻ ഉത്തരവു പാലിക്കാതെയുള്ള ഹർത്താൽ നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹർത്താൽ. ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹർത്താൽ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം. അക്രമം തടയാൻ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കി.
പി.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ഹർത്താൽ പ്രഖ്യാപിച്ചത്. ഇവർക്കെതിരെ കടുത്ത നടപടിയിലേക്കാണ് ഹൈക്കോടതി കടക്കുന്നത്. സംസ്ഥാന വ്യാപകമായി ഹർത്താലിന്റെ മറവിൽ നടക്കുന്ന വ്യാപക ആക്രമണങ്ങളിൽ കർശന നടപടിയെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു. പൊതുമുതൽ നശിപ്പിക്കലും സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കലിനുമെതിരെ പ്രത്യേകം കേസുകളെടുത്ത് അക്രമികൾക്കെതിരെ കടുത്ത നടപടികളെടുക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണമാണുണ്ടാകുന്നത്. പലയിടത്തും സമരാനുകൂലികൾ നിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞു. കല്ലേറിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി.
അമ്പതോളം ബസുകളുടെ ചില്ല് തകർന്നു. കോഴിക്കോടും കണ്ണൂരും തിരുവനന്തപുരത്തും ഡ്രൈവർമാർക്ക് പരിക്കേറ്റു. കണ്ണൂർ വളപട്ടണത്തും പത്തനംതിട്ടയിലും യാത്രക്കാർക്ക് പരിക്കേറ്റു. കെഎസ്ർആർടിസി പലയിടത്തും സർവീസുകൾ നിർത്തി. പൊലീസ് സംരക്ഷണത്തോടെ മാത്രം സർവീസുകൾ മതിയെന്നാണ് യൂണിറ്റുകൾക്ക് ലഭിച്ച നിർദേശം.
കോട്ടയം ഈരാറ്റുപേട്ടയിൽ വാഹനങ്ങൾ തടഞ്ഞ് സംഘർഷാവസ്ഥ സൃഷ്ടിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ അനുകൂലികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. അഞ്ച് പിഎഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 100 ഓളം പേരെ കരുതൽ തടവിലാക്കി ഈരാറ്റുപേട്ട പാലാ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.
അതേസമയം, വിവിധ പോലീസ് ക്യാമ്പുകളില്‍ നിന്നുള്ള പോലീസിനെ വിവിധ ജില്ലകളിലേക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്. ആലപ്പുഴയില്‍ മുന്‍പ് എസ്ഡിപിഐ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതുള്‍പ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസ്ലാമിത തീവ്രവാദ സംഘടനകള്‍ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഭീകരപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ധനസമാഹരണമടക്കം നിരവധി കുറ്റകൃത്യങ്ങള്‍ സംഘടനയുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.
ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള നൂറോളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്‍ഐഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡുകളില്‍ ഒന്നാണിതെന്നാണ് വിലയിരുത്തല്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് യുഎപിഎ അടക്കം ചുമത്തിയാണ് വിവിധയിടങ്ങൡ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ടും പോപ്പിലര്‍ ഫ്രണ്ടിനെതിരെ കാര്യമായ അന്വേഷണം നടക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതായി ഇഡിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. മാത്രവുമല്ല ഇത്തരം സംഘടനകള്‍ക്ക് സാമ്പത്തിക സാഹായം നല്‍കുന്ന വ്യക്തികളും നിരീക്ഷണത്തിലാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സംഘടന ശ്രമിക്കുന്നുവെന്ന വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ റെയ്ഡ് ആരംഭിച്ചത്.
അറസ്റ്റിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെയും സമാനസ്വഭാവമുള്ള സംഘടനകളെയും ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്നും സൂചനകളും പുറത്തുവരുന്നുണ്ട്. ഓഗസ്ത് 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് പോപ്പു നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. നിയമവിരുദ്ധമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സംഘടന നടത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.
നിലവിലെ റെയ്ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. ആകെ അറസ്റ്റിലായിട്ടുള്ള 100 പേരില്‍ 22 പേരാണ് കേരളത്തില്‍ നിന്ന് അറസ്റ്റിലായിട്ടുള്ളത്. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും 20 വീതം പേര്‍ അറസ്റ്റിലായിട്ടുണ്ട്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്.
കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി നേതാക്കള്‍ അടക്കമുള്ള 22 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാംപുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേര്‍ക്കല്‍, രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനശേഖരണം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് റെയ്‌ഡെന്നാണ് വിവരമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ റെയ്ഡ് നടന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും റെയ്ഡുമായി എന്‍ഐഎയും ഇഡിയും രംഗത്തെത്തിയത്.
വിവിധ ഓഫിസുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തു. ഇവ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെച്ചേര്‍ക്കല്‍ എന്നീ ആരോപണങ്ങള്‍ നേരിടുന്നവരെ ലക്ഷ്യമാക്കി ആയിരുന്നു റെയ്‌ഡെന്നാണ് പുറത്തുവരുന്ന വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളും ഓഫീസുകളുമാണ് റെയ്ഡ് ചെയ്തത്.
https://www.facebook.com/Malayalivartha


























