കേരളത്തിൽ കണ്ണ് നട്ട് കേന്ദ്ര ഏജൻസികൾ! കേരളം ഭീകരരുടെ വിളനിലം... സിപിഎമ്മിനെ നോട്ടമിട്ട് അമിത് ഷാ

പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പത്തൊൻപത് പേര്‍ കൊച്ചിയിൽ അറസ്റ്റിലായിരുന്നു. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതിര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരിൽ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ഇന്ന് നടന്ന പരിശോധനകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇവരിൽ പലരും സിപിഎമ്മിന് വേണ്ടപ്പെട്ടവരാണ്.
പിണറായി വിജയനെ അറിയിക്കാതെ നടത്തിയ ഓപ്പറേഷനായതുകൊണ്ടാണ് ഇത് ഇത്രയും വലിയ വിജയമായി മാറിയത്. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ റെയ്ഡ് നടന്നത്. സംസ്ഥാനത്ത് ആദ്യമായാണ് എൻഐഎ ഒരേ സമയം ഇത്രയേറെ വ്യാപകമായ തെരച്ചിൽ നടത്തുന്നത്.
പുലർച്ചെ 3.30 ഓടെ കേന്ദ്രസേനയെ വിന്യസിച്ചാണ് റെയ്ഡ് തുടങ്ങിയത്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡണ്ട് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെ നിരവധിപ്പേര്‍ കസ്റ്റഡിയിലായി.. കേരളത്തിൽ നിന്നടക്കം 106 പേർ കസ്റ്റഡിയിലായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കേരളം പി.എഫ്.ഐയുടെ ആസ്ഥാനമാണെന്ന വിലയിരുത്തലാണ് കേന്ദ്ര സർക്കാരിനുള്ളത്.
പിണറായിയെ അറിയിക്കാതെ റെയ്ഡ് നടത്തിയതിന് പിന്നിൽ കേന്ദ്ര സർക്കാരിന് വ്യക്തമായ ലഷ്യമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ രാജ്യത്ത് ആഞ്ഞടിച്ച പ്രവാചകനിന്ദ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലുണ്ടായ ചില സംഭവ വികാസങ്ങളാണ് പി. എഫ്. ഐയും സി പി എമ്മും തമ്മിലുള്ള ബന്ധം മറ നീക്കി പുറത്തുകൊണ്ടുവന്നത്. പ്രവാചകനെതിരെ ചില ബി ജെ പി നേതാക്കൾ നടത്തിയ പരാമർശങ്ങളെ അമേരിക്ക വരെ അപലപിച്ചു.
https://www.facebook.com/Malayalivartha


























