വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ പ്രവൃത്തി ദിവസമായിരിക്കും. അക്കാദമിക വര്‍ഷത്തില്‍ അധ്യയന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഒരു ശനിയാഴ്ച അവധിയില്ലാത്തത്.1 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമാണ് പ്രവൃത്തിയുള്ളത്.
മാസത്തില്‍ ഒരു ശനിയാഴ്ച വീതം പ്രവൃത്തി ദിവസമാക്കാന്‍ നേരത്തെ വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് പ്രകാരമാണ് നടപടി. നാളെ ശനിയാഴ്ചത്തെ പ്രവർത്തി ദിനത്തിന് ശേഷം ഈ വർഷം 2 പ്രവർത്തി ദിനങ്ങൾ കൂടിയുണ്ട്.
ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ ശനികളും സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കും. വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ശനിയാഴ്ച സ്‌കൂള്‍ പ്രവര്‍ത്തിക്കുക. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനം ബാധകമല്ല.
സംസ്ഥാനത്ത് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്. എന്നാൽ പി എസ് സി പരീക്ഷകൾക്ക് മാറ്റം ഇല്ല എന്ന് കഴിഞ്ഞ ദിവസം തന്നെ അധികൃതർ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























