സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിവസം; അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഇന്ന് സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. എന്നാല്‍ നാളെ(ശനിയാഴ്ച) സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
നാളെ മാത്രമല്ല ഒക്‌ടോബര്‍ 29, ഡിസംബര്‍ മൂന്ന് എന്നീ ശനിയാഴ്ചകളിലും പ്രവൃത്തിദിവസമായിരിക്കും എന്നും അറിയിപ്പിലുണ്ട്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയ്ക്ക് ഇത് ബാധകമല്ല. ഇന്ന് സ്‌കൂളുകള്‍ക്ക് പുറമേ കേരള, എംജിയടക്കം വിവിധ സര്‍വകലാശാല പരീക്ഷകളും മാറ്റിയിരുന്നു. എന്നാല്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായില്ല.
https://www.facebook.com/Malayalivartha


























