മാവോയിസ്റ്റ് രൂപേഷിനെതിരെ ചുമത്തിയ യു എ പി എ ഒഴിവാക്കാന്‍ കേരളത്തിന് സുപ്രീം കോടതിയുടെ അനുമതി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കാന്‍ നല്‍കിയ അപേക്ഷയില്‍ കേരളത്തിന് അനുകൂലമായ നിലപാടെടുത്ത് സുപ്രീം കോടതി. രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. യുഎപിഎ പുനസ്ഥാപിക്കണമെന്ന് കേരളം നേരത്തെ ശാഠ്യം പിടിച്ചതിന് പിന്നാലെ കോടതി കക്ഷികള്‍ക്ക് നോട്ടീസയച്ചിരുന്നു.
വളയം, കുറ്റ!്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി നിരാകരിക്കണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഹര്‍ഷദ് വി ഹമീദാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.
സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രൂപേഷിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയ യു എ പി എ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി നടപടി പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തു എന്നാരോപിച്ചാണ് 2013ല്‍ കുറ്റ്യാടി പൊലീസും 2014ല്‍ വളയം പൊലീസും രൂപേഷിനെതിരെ വിവിധ കേസുകളില്‍ യു. എ.പി.എ ചുമത്തിയത്. ഇതിനെതിരെ രൂപേഷ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചും തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും യു. എ.പി.എ റദ്ദ് ചെയ്ത് വിധി പുറപ്പെടുവിച്ചത്. ഈ വിധിയ്ക്ക് എതിരായി സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചിരുന്നു. കരിനിയമങ്ങള്‍ക്കെക്കെതിരെ പ്രതിഷേധാന്മക നിലപാട് പുലര്‍ത്തുന്ന സി.പി.എം ഭരണത്തിലുള്ള ഏക സംസ്ഥാന സര്‍ക്കാര്‍ യുഎപിഎ ചുമത്താന്‍ സുപ്രീം കോടതി വരെയെത്തിയത് വിവാദമായിരുന്നു.തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കണെമന്ന പുതിയ നിലപാടില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha


























