സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . സംസ്ഥാന വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമാണ് ഇന്ന് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.
പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെന്‍ഡറി ക്‌ളാസുകള്‍ക്ക് ബുധനാഴ്ചത്തെ ടൈംടേബിളായിരിക്കുമെന്നാണ് സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പുണ്ട്.
അതേസമയം വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഈ വര്‍ഷം ഒക്ടോബര്‍ 29 ശനിയും ഡിസംബര്‍ 3 ശനിയും പ്രവൃത്തിദിനമായിരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























