നിര്‍ണായക നീക്കം... എകെജി സെന്റര്‍ ആക്രമണക്കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; ഡിയോ സ്‌കൂട്ടര്‍ എത്തിച്ച സ്ത്രീയെ സാക്ഷിയാക്കാന്‍ നീക്കം; ഈ സ്ത്രീയെ ഒപ്പമിരുത്തി ചോദ്യം ചെയ്യും; കൂടുതല്‍ പേര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോയെന്ന് കണ്ടെത്തും

എകെജി സെന്റര്‍ ആക്രമണക്കേസില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പിടിയിലായ പ്രതിയും കോണ്‍ഗ്രസ് പ്രസിഡന്റ് കെ സുധാകരനും ആണയിടുമ്പോള്‍ പൊളിച്ചടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. നിര്‍ണായക നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു.
കഴിഞ്ഞ ദിവസമാണ് ജിതിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എകെജി സെന്റര്‍ ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തുകയാണ് പൊലീസിന്റെ പ്രധാന ലക്ഷ്യം. കൂടുതല്‍ പേര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോയെന്നും ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍. എകെജി സെന്റര്‍ ആക്രണത്തിന് മുമ്പ് ജിതിന് സ്‌കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ഒപ്പമിരുത്തി ചോദ്യം ചെയ്യും.
ഈ സ്ത്രീയ സാക്ഷിയാക്കാനാണ് നീക്കം. സുരക്ഷ പ്രശ്‌നങ്ങളുള്ളതിനാല്‍ എകെജി സെന്ററില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണണോയെന്ന കാര്യം െ്രെകം ബ്രാഞ്ച് തീരുമാനിച്ചിട്ടില്ല. എകെജി സെന്റര്‍ ആക്രണം നടന്ന് രണ്ട് മാസത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പൊലീസ്.
സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചാണെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നുമാണ് െ്രെകം ബ്രാഞ്ച് വ്യക്തമാക്കുന്നത്.
ഡിയോ സ്‌കൂട്ടറിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞ ശേഷം പ്രതി ഗൗരീശപട്ടത്തേക്ക് പോകുന്നതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അവിടെ നിന്ന് പ്രതി കെഎസ്ഇബിയുടെ ബോര്‍ഡ് വെച്ച കാറിലേക്ക് മാറി. കെഎസ്ഇബിക്ക് കരാര്‍ കൊടുത്ത ഈ കാര്‍ ജിതിന്റേതാണ്. ജിതിന്‍ കാറിലേക്ക് യാത്ര മാറ്റുമ്പോള്‍ ഡിയോ സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് ജിതിന്റെ സുഹൃത്തായ വനിതയാണ്. ഇവരാണ് സ്‌കൂട്ടര്‍ എത്തിച്ചതെന്നതിന്റെ ദൃശ്യങ്ങളുണ്ട്.
സംഭവ ദിവസം ജിതിന്‍ ഒന്നരമണിക്കൂറോളം ഗൗരീശപട്ടത്തുണ്ടെന്ന് മൊബൈല്‍ ടവര്‍ പരിശോധനയിലും തെളിഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പുതിയ മൊബൈല്‍ ഫോര്‍മാറ്റ് ചെയ്താണ് ജിതിന്‍ ഹാജരാക്കിയത്. അതേസമയം, കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇന്നലെ ജിതിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.
പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. താന്‍ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. കഞ്ചാവ് കേസിലടക്കം ഉള്‍പ്പെടുത്തുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. കൂടെ ഉള്ളവരെ കേസില്‍ കുടുക്കും എന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ജിതിന്‍ പറഞ്ഞു. ജിതിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ട് വന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞകേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീണ്ടും രംഗത്തെത്തി. കോടതിവരാന്തയില്‍ പോലും നില്‍ക്കാത്ത വിഡ്ഢിത്തങ്ങള്‍ തെളിവായി കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യൂ ടേണ്‍ അടിക്കാമെന്ന് സുധാകരന്‍ പറഞ്ഞു. ജയരാജന്‍ എന്നത്തേയും പോലെ കോമാളിത്തരങ്ങള്‍ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിര്‍ത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha


























