മാവേലിക്കരയില്‍ തെരുവുനായ കുറുകെ ചാടി... സൈക്കിളില്‍നിന്നു വീണു തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

മാവേലിക്കരയില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നു സൈക്കിളില്‍നിന്നു വീണു തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
മറ്റം വടക്ക് പുളിമൂട്ടില്‍ തറയില്‍ എന്‍.മുരളീധരനാണ് (64) മരിച്ചത്. കഴിഞ്ഞ 15നു വൈകുന്നേരം ചെന്നിത്തല തെക്ക് വലിയപെരുമ്പുഴ പാലത്തിനു സമീപം ആയിരുന്നു അപകടം നടന്നത്. പാല്‍ വാങ്ങാന്‍ സൈക്കിളില്‍ കടയിലേക്കു പോകവേ തെരുവുനായ കുറുകെ ചാടി.
സൈക്കിളില്‍ നിന്നു വീണ് പരുക്കേറ്റ മുരളീധരന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണു മരിച്ചത്. സംസ്‌കാരം ഇന്ന് 10ന് നടക്കും.
"
https://www.facebook.com/Malayalivartha


























