സങ്കടക്കടലില്‍.... ബമ്പറിച്ചിട്ടും ഭാഗ്യശാലിയായ അനൂപിന് ഒളിച്ചു കഴിയേണ്ട അവസ്ഥ.... ലക്ഷങ്ങളും കോടികളുമൊക്കെയാണ് വരുന്നവര്‍ ചോദിക്കുന്നത്.... കുഞ്ഞിനെ ആശുപത്രിയില്‍ പോലും കൊണ്ടു പോകാനാവാത്ത അവസ്ഥയില്‍ അനൂപും കുടുംബവും

സങ്കടക്കടലില്‍.... ബമ്പറിച്ചിട്ടും ഭാഗ്യശാലിയായ അനൂപിന് ഒളിച്ചു കഴിയേണ്ട അവസ്ഥ.... ലക്ഷങ്ങളും കോടികളുമൊക്കെയാണ് വരുന്നവര്‍ ചോദിക്കുന്നത്.... കുഞ്ഞിനെ ആശുപത്രിയില്‍ പോലും കൊണ്ടു പോകാനാവാത്ത അവസ്ഥയില്‍ അനൂപും കുടുംബവും.
ഭാഗ്യദേവത കടാക്ഷിച്ചെങ്കിലും മനസമാധാനമില്ല..... സഹായ അഭ്യര്‍ത്ഥനയുമായി ആളുകളുടെ നിരയാണ് ബമ്പര്‍ഭാഗ്യശാലി അനൂപിന്റെ ശ്രീവരാഹത്തെ വീട്ടില്‍ . 'ഇത്രയും പണം കിട്ടിയതല്ലേ, ഞങ്ങള്‍ക്കുംവേണം വീതം' എന്ന മട്ടില്‍ പരിചയക്കാര്‍മുതല്‍ അപരിചിതര്‍വരെ കയറിയിറങ്ങുകയാണ് ഈ വീട്ടില്‍. ഇവരെല്ലാം ഒഴിഞ്ഞുപോയശേഷം രാത്രി വൈകി സ്വന്തംവീട്ടില്‍ ഒളിച്ചുകയറേണ്ട ഗതികേടിലാണ് ഈ 'ഭാഗ്യശാലി'.
തിരുവോണം ബമ്പര്‍ ഭാഗ്യശാലിയായ അനൂപിനും കുടുംബവും ഇപ്പോള്‍ അനുഭവിക്കുന്ന വിഷമം പറയാന്‍ കഴിയില്ല. ബമ്പര്‍സമ്മാനത്തിന് അവകാശിയായതോടെ ചെന്നൈയില്‍ നിന്നുവരെ അനൂപിനെ തേടി സഹായാന്വേഷികള്‍ എത്തുന്നുണ്ട്. രണ്ടുകോടിരൂപ നിക്ഷേപിച്ചാല്‍ സിനിമയിലും അവസരം നല്‍കാമെന്ന് പറഞ്ഞുവന്നവരും ഇവരിലുണ്ട്
ആളുകളുടെ ശല്യംകാരണം വീട്ടിനുള്ളില്‍ ഒളിച്ചുകഴിയേണ്ട അവസ്ഥയിലാണെന്ന് അനൂപിന്റെ ഭാര്യ മായ പറയുന്നു. പുലര്‍ച്ചെമുതല്‍ ആള്‍ക്കാരുടെ തിരക്കാണ്. വീട് നിര്‍മിച്ചുതരണം, വാഹനം വാങ്ങിത്തരണം, വസ്തുവിന്റെ പ്രമാണം ബാങ്കില്‍നിന്ന് എടുത്തുതരണം ഇവയ്ക്കുപുറമേ വിവാഹക്ഷണക്കത്തുമായി എത്തുന്ന ഒരുകൂട്ടരുണ്ട്.
മകളുടെ കല്യാണമാണ് കല്യാണം നടത്താന്‍ പണമില്ല ഇങ്ങനെ പോകുന്നു ആവശ്യക്കാരുടെ പ്രാരബ്ദങ്ങള്‍. ചിലരാകട്ടെ, ഭീഷണിയുടെ മട്ടിലാണ് പണമാവശ്യപ്പെടുന്നത്. എത്തുന്നവരിലേറെയും ചെറുപ്പക്കാരാണ്. ലക്ഷങ്ങളും കോടികളുമൊക്കെ ചോദിക്കുന്നുവരൊക്കെ പണവും കൊണ്ടേ പോകൂവെന്ന് വാശിയില്‍ പാതിരാവോളം കാത്തുനില്‍ക്കും.
ഇതുകാരണം അനൂപിന് സമാധാനമായിട്ട് വീട്ടിലെത്താന്‍പോലും കഴിയുന്നില്ല. വയ്യാത്ത കുഞ്ഞിനെ ആശുപത്രിയില്‍പോലും കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ശ്രീവരാഹം സ്വദേശി അനൂപും കുടുംബവുംപെട്ടുപോയത്.
അതേസമയം അഞ്ച് ദിവസം മുന്‍പ് ക്യാമറകള്‍ക്കു മുന്നില്‍ ആഹ്ലാദപ്പൂത്തിരിയായി നിറഞ്ഞുനിന്ന ഓട്ടോ ഡ്രൈവര്‍ ബി.അനൂപ് ഫെയ്‌സ്ബുക് പേജില്‍ പങ്കുവച്ച വിഡിയോയിലൂടെയാണു വിഷമങ്ങള്‍ പങ്കുവച്ചത്. വീട്ടില്‍ നിന്നു മാറി ബന്ധുക്കളുടെ വീടുകളില്‍ മാറിമാറി നില്‍ക്കുകയാണെന്നും ആവശ്യക്കാര്‍ അവിടെയെല്ലാം തേടിയെത്തുകയാണെന്നും ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ലെന്നും അനൂപ് പറയുന്നു.
''രാവിലെ മുതല്‍ ആളുകള്‍ ഗേറ്റില്‍ മുട്ടിക്കൊണ്ടിരിക്കുന്നു. ഒരു രൂപ പോലും കയ്യില്‍ കിട്ടിയിട്ടില്ലെന്നു പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍. സുഖമില്ലാത്തതു കാരണം ജോലിക്കു പോയിട്ട് രണ്ട് മാസമായി. എല്ലാവരെയും സഹായിക്കണമെന്നുണ്ട്.
2 വര്‍ഷത്തേക്ക് ഈ പണം കൊണ്ട് ഒന്നും ചെയ്യുന്നില്ല. ബാങ്കില്‍ ഇടാനാണു തീരുമാനം. ഇതിന്റെ പേരില്‍ ആരെങ്കിലും പിണങ്ങിയാലും എനിക്കൊന്നും ചെയ്യാനാവില്ല. ആള്‍ക്കൂട്ടവും ബഹളവും ക്യാമറകളും കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോള്‍ ഒളിച്ചു താമസിക്കേണ്ട അവസ്ഥയിലാണ്. ഉപദ്രവിക്കരുത്'' അനൂപ് അപേക്ഷിക്കുകയാണ്.
ഇക്കഴിഞ്ഞ പതിനെട്ടിനായിരുന്നു തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്. അനൂപിന് പണം കൈകാര്യംചെയ്യുന്നതില്‍ ഏകദിനപരിശീലനം നല്‍കാനുള്ള ഒരുക്കത്തിലാണ് ലോട്ടറി വകുപ്പ്.
"
https://www.facebook.com/Malayalivartha


























