ഒരു മിന്‍കുഞ്ഞുമറിയാതെ... രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ ചുക്കാന്‍ പിടിച്ച് അജിത് ഡോവല്‍; രാജ്യം കണ്ട ഏറ്റവും വലിയ റെയ്ഡ് നടത്തിയപ്പോഴും വിരങ്ങള്‍ ചോര്‍ന്നില്ല; എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വഴി പിഎഫ്‌ഐയ്ക്ക് പണം കൈമാറിയെന്ന് ഇഡി; കൂടുതല്‍ അറസ്റ്റിനു സാധ്യത

രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന് നേതൃത്വം നല്‍കിയത് സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ റെയ്ഡാണെങ്കിലും രഹസ്യമായി വിജയിപ്പിക്കാന്‍ സാധിച്ചു. ഇനിയും റെയ്ഡ് നടത്താനാണ് സാധ്യത. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ ഉള്‍പ്പെടെ എന്‍ഐഎ അറസ്റ്റ് ചെയ്ത 18 പേര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തി.
4 ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച ഇവരെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. ഇതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, മറ്റു മതസംഘടനകളിലെ അംഗങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍, സ്‌ഫോടകവസ്തുക്കളുടെ ശേഖരണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവൃത്തികള്‍ ജനമനസ്സില്‍ ഭീതി വിതച്ചതായി എന്‍ഐഎ കോടതിയില്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലൂടെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനും ഇവര്‍ ശ്രമിച്ചു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ യാസര്‍ ഹസനും മറ്റു ചിലരും തീവ്രവാദ പ്രവര്‍ത്തനത്തിനു യുവാക്കളെ സജ്ജരാക്കാന്‍ ആയുധ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചെന്നും എന്‍ഐഎ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. സംഘടനയെ നിരോധിക്കുന്നതിന് 2017 ല്‍ എന്‍ഐഎ ശ്രമിച്ചിരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത വരും ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറും.
അതേസമയം, വിദേശത്തുനിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടനാ നേതാക്കള്‍ക്കു ലഭിച്ചതായി ഇഡി വ്യക്തമാക്കി. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീഖ് പായത്ത് ഖത്തറില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്കയച്ച പണം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റൗഫ് ഷെരീഫിനും (21 ലക്ഷം) റിഹാബ് ഇന്ത്യ ഫൗണ്ടേഷനും (16 ലക്ഷം) നല്‍കിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കുമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി 120 കോടി രൂപ അക്കൗണ്ട് മാര്‍ഗം കൈമാറിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. തങ്ങള്‍ വിദേശ ഫണ്ട് സ്വീകരിച്ചിട്ടില്ലെന്നും അതിനു ചാനലുകളില്ലെന്നുമാണ് പിഎഫ്‌ഐ ട്രഷറര്‍ ഇഡിയോട് വ്യക്തമാക്കിയത്.
ഭീകരതയിലൂടെ രാജ്യത്തു സമാന്തര നീതിവ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമം രഹസ്യമായി നടത്തുന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ 10 പേരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടാണു കോടതിയില്‍ സമര്‍പ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ട് സംഘടനയാണ് ഒന്നാം പ്രതി. ഒരു പ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ടു പ്രതികള്‍ 'ഹിറ്റ് ലിസ്റ്റ്' തയാറാക്കിയതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
റെയ്ഡില്‍ പിടിച്ചെടുത്ത തൊണ്ടി സാധനങ്ങളുടെ കൂട്ടത്തില്‍ പ്രതികള്‍ ലക്ഷ്യമിട്ടവരെക്കുറിച്ചുള്ള വിവരമുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയാകുന്നതോടെ ഗൂഢാലോചനയുടെ വ്യക്തമായ വിവരം ലഭിക്കുമെന്നും അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിച്ചു.
ഭരണകൂട നയങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തി ഭീകരത സൃഷ്ടിക്കാനും ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ഐഎസ്, അല്‍ ഖായിദ എന്നിവയിലേക്കു യുവാക്കളെ ആകര്‍ഷിക്കാനും പ്രതികള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് ആരോപിക്കുന്നു. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗിച്ചും രഹസ്യസന്ദേശങ്ങള്‍ കൈമാറിയുമാണു പ്രതികള്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നത്. ജാമ്യം ലഭിച്ചാല്‍ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതിയെ അറിയിച്ചു.
"
https://www.facebook.com/Malayalivartha


























