വാക്കു തര്‍ക്കത്തിനൊടുവില്‍ കയ്യാങ്കളി.... കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം..... ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

വാക്കു തര്‍ക്കത്തിനൊടുവില്‍ കയ്യാങ്കളി.... കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം..... ഭര്‍ത്താവ് അറസ്റ്റില്‍ . ഭാര്യയെ കമ്പിക്ക് കുത്തിയശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുറിച്ചി മലകുന്നം കണ്ണന്ത്ര വീട്ടില്‍ ഹരിമോന്‍ കെ.മാധവനെയാണ് (35) ചിങ്ങവനം ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്.
സംശയത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വാക്കേറ്റത്തിനിടെയാണ് പട്ടിക കഷണംകൊണ്ട് തലയ്ക്ക് അടിച്ചത്.
ഒളിവില്‍ പോയ പ്രതിയെ ആലപ്പുഴയില്‍നിന്നാണ് പിടികൂടിയത്. സി.പി.ഒ. മാരായ സതീഷ് എസ്., സലമോന്‍, മണികണ്ഠന്‍, ലൂയിസ് പോള്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























