പലയിടത്തും അക്രമണങ്ങൾ; ബസിന് കല്ലേറ്; ബസ് ജീവനക്കാർക്ക് പരുക്ക്; ഒടുവിൽ കേന്ദ്രത്തിന്റെ ഇടപെടൽ ; കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടി; സംസ്ഥാന സർക്കാരിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്

പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയുകയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ ഹർത്താലിൽ പലയിടത്തും അക്രമണങ്ങൾ ഉണ്ടായിരുന്നു. ബസിന് കല്ലേറുണ്ടായി , ബസ് ജീവനക്കാർക്ക് പരുക്ക് പറ്റി ഇത്തരത്തിൽ പല സംഭവങ്ങളുമുണ്ടായി.
ഇപ്പോൾ ഇതാ ഈ ആക്രമണങ്ങളിൽ കേന്ദ്രം ഇടപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് കേന്ദ്രം ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.
മുഖംമൂടി ഹെൽമറ്റ് അടക്കമുള്ളവ ധരിച്ചെത്തി പലരും കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിക്കുകയുണ്ടായി. സമരക്കാർ 70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്ന റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ നൽകി.
സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരിൽ രണ്ടിടങ്ങളിൽ ബോംബേർ നടന്നു . കല്യാശേരിയിൽ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ പിടിയിലായിരുന്നു .ചാവക്കാട് ആംബുലിസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിലും ബോംബേറിലും 15 പേര്‍ക്ക് പരിക്കേൽക്കുകയുണ്ടായി.
കൊല്ലം പള്ളിമുക്കിൽ അക്രമികള്‍ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തുകയുണ്ടായി. ആക്രമണമുണ്ടാക്കിയതിൽ 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 229 പേരെ കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ് . സർക്കാർ പുറത്തുവിട്ട കണക്കിന്റെ അടിസ്ഥാനത്തിൽ 57 കേസുകളെടുത്തിട്ടുണ്ട്. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും പലയിടത്തും വ്യാപകമായ അക്രമമാണുണ്ടായത്.
എന്നാല്‍ അപ്പോഴും എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ഡിജിപി അനില്‍കാന്ത് വിശദീകരിക്കുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുറച്ചു പേരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നിടത്ത് കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് വ്യക്തമാത്തിയ ഡിജിപി, വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും വിശദീകരിച്ചു.
https://www.facebook.com/Malayalivartha


























