ആള്‍ത്താമസമുള്ള സമ്പന്നരുടെ വീടുകള്‍ മോഷണത്തിനായി തെരഞ്ഞെടുക്കും... ബര്‍മുഡ ധരിച്ച് കിലോമീറ്ററുകളോളം നടന്ന് വീടുകളിലെത്തുക പതിവ്, ആളുകളെ പരിചയപ്പെട്ടിരുന്നത് കൂണ്‍ കര്‍ഷകനെന്ന നിലയില്‍...ഒടുവില്‍ 'ബര്‍മുഡ കള്ളന്‍' പിടിയില്‍

ആള്‍ത്താമസമുള്ള സമ്പന്നരുടെ വീടുകള്‍ മോഷണത്തിനായി തെരഞ്ഞെടുക്കും... ബര്‍മുഡ ധരിച്ച് കിലോമീറ്ററുകളോളം നടന്ന് വീടുകളിലെത്തുക പതിവ്, ആളുകളെ പരിചയപ്പെട്ടിരുന്നത് കൂണ്‍ കര്‍ഷകനെന്ന നിലയില്‍...ഒടുവില്‍ 'ബര്‍മുഡ കള്ളന്‍' പിടിയില്‍
ഇരിങ്ങോള്‍ മനയ്ക്കപ്പടി പാറയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് -50) ആണ് പിടിയിലായത്. 'ബര്‍മുഡ കള്ളന്‍' എന്നറിയപ്പെടുന്ന ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞതാകട്ടെ ഇരുപതോളം മോഷണക്കേസുകള്‍.
മൂന്നുമാസം മുന്‍പ് വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനി ഉടമയുടെ വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. ഏഴ് കൊല്ലമായി ഇരിങ്ങോളില്‍ തനിച്ചാണ് ഇയാള്‍ താമസിക്കുന്നത്. പെരുമ്പാവൂര്‍, കാലടി, കുറുപ്പംപടി, കോതമംഗലം പ്രദേശങ്ങളില്‍ ഇയാള്‍ നടത്തിയ മോഷണങ്ങള്‍ തെളിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി . ആള്‍ത്താമസമുള്ള സമ്പന്നരുടെ വീടുകളാണ് ഇയാള്‍ മോഷണത്തിനായി തെരഞ്ഞെടുക്കുക.
വീടും പരിസരവും നേരത്തെ കണ്ടുവെക്കുന്ന മോഷ്ടാവ്, ബര്‍മുഡ ധരിച്ച് കിലോമീറ്ററുകളോളം നടന്നാണ് വീടുകളിലെത്തുക. മോഷണം നടത്തിയശേഷം തിരിച്ചും നടന്നുപോവുകയാണ് രീതി. മുപ്പതോളം കേസുകളില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂണ്‍കൃഷി നടത്തുകയാണെന്നാണ് ഇയാള്‍ ആളുകളോട് പറഞ്ഞിരുന്നത്.
കൂണ്‍കര്‍ഷകനെന്ന നിലയിലാണ് അറസ്റ്റിലായ ജോസ് മാത്യു നാട്ടില്‍ ആളുകളെ പരിചയപ്പെട്ടിരുന്നത്. ഏഴ് കൊല്ലമായി ഇരിങ്ങോളില്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപം കുളങ്ങള്‍ നിര്‍മിച്ച് മത്സ്യകൃഷിയും നടത്തുന്നുണ്ട്.
കൈയിലുള്ള ബാഗില്‍ ജനല്‍ക്കമ്പികള്‍ മുറിക്കുന്നതിനായി ഡ്രില്ലര്‍, ഗ്യാസ് കട്ടര്‍ എന്നിവ കരുതിയിട്ടുണ്ടാകും. ബര്‍മുഡയും ടി-ഷര്‍ട്ടും മുഖംമൂടിയും ധരിച്ചാണ് വീടുകളില്‍ മോഷണത്തിനായി കയറുന്നത്. മോഷണത്തിനുശേഷം നേരം പുലരുംവരെ സമീപത്തെവിടെയങ്കിലും ഒളിച്ചിരുന്നശേഷം രാവിലെ ഓട്ടോയില്‍ കയറി കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് പോകും.
അതേസമയം ഏഴ് കൊല്ലത്തിനുള്ളില്‍ പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം, കാലടി മേഖലകളിലായി 20-ലേറെ വീടുകളില്‍ മോഷണം നടത്തിയതായി ഇയാള്‍ അന്വേഷണസംഘത്തോട് സമ്മതിച്ചതായാണ് വിവരം. മോഷണത്തിലെ സമാനതകളും സമീപ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
"
https://www.facebook.com/Malayalivartha


























