ടിക്ടോക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച് ജീവിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി മുൻ കാമുകിയുടെ വരവ്! മുൻ കാമുകി കാമുകന്റെ ഭാര്യയോട് പറഞ്ഞത് ഒരൊറ്റ കാര്യം! ഉടനെ തന്നെ ഭർത്താവുമായി കാമുകിയുടെ കല്യാണം നടത്താൻ മുൻകൈ എടുത്ത് ഭാര്യ; കല്യാണ ശേഷം ഭാര്യയുടെ ആ തീരുമാനം ഞെട്ടിച്ചു!!!

സ്വന്തം ഭർത്താവിന് ഒരു കാമുകി ഉണ്ടെന്നിരിക്കട്ടെ അത് ഒരു ഭാര്യക്കും സഹിക്കാനാകാത്ത കാര്യമാണ്. എന്നാൽ ആന്ധ്രാപ്രദേശിൽ നടന്നിരിക്കുന്നത് ഈ സിദ്ധാന്തങ്ങളെയൊക്കെ പറപ്പിക്കുന്ന ഒരു സംഭവമാണ്. സ്വന്തം ഭർത്താവിനെ കാമുകിക്ക് വിവാഹം കഴിപ്പിച്ച് കൊടുത്തിരിക്കുകയാണ് ഒരു ഭാര്യ. കല്യാൺ എന്ന യുവാവ് ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയെ വിവാഹം കഴിച്ചു.
എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുന്നേ നിത്യശ്രീ എന്ന യുവതി വിമലയെ തേടി വിശാഖപട്ടണത്ത് നിന്നുമെത്തിയതോടെ സംഭവങ്ങൾ മാറി മറിഞ്ഞു. കല്യാണിന്റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നുമായിരുന്നു നിത്യശ്രീ പറഞ്ഞത്. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞു. പക്ഷേ നിത്യശ്രീ വേറെ വിവാഹം കഴിച്ചില്ല. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്നാണ് നിത്യശ്രീ വിമലയോട് കേണപേക്ഷിച്ച് പറഞ്ഞത്.
ഇതോടെ വിമല ആ ദൃഢനിശ്ചയത്തിലെത്തി. ബന്ധുക്കളുടെ എതിർപ്പ് നിലനിൽക്കവേ വിമല തന്നെ മുൻകയ്യെടുത്ത് വിവാഹത്തിനുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്ന് പേർക്കും ഒന്നിച്ച് ജീവിക്കാമെന്ന തീരുമാനത്തിലാണ് വിമല ഇങ്ങനെ ചെയ്തത്. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം നടന്നത്. കല്യാൺ ആന്ധ്രാപ്രദേശിലെ തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശിയാണ്.
https://www.facebook.com/Malayalivartha


























