സഹകരണ നിയമം കാറ്റില്‍ പറത്തി ഭവന വായ്പാ കുടിശികക്കാരുടെ വീടിനു മുന്‍പില്‍ വലിയ ബോര്‍ഡ് സ്ഥാപിച്ചെന്നു വ്യാപക പരാതി...

സഹകരണ നിയമം കാറ്റില്‍ പറത്തി ഭവന വായ്പാ കുടിശികക്കാരുടെ വീടിനു മുന്‍പില്‍ വലിയ ബോര്‍ഡ് സ്ഥാപിച്ചെന്നു വ്യാപക പരാതി...
'ഈ വസ്തു നീണ്ടൂര്‍ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്.' സഹകരണ മന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട നീണ്ടൂര്‍ പ്രദേശത്തെ വീടുകളുടെ മുന്‍പിലെ ബോര്‍ഡാണ് ഇത്. മൂന്ന് മുന്‍ പഞ്ചായത്ത് അംഗങ്ങളുതേത് ഉള്‍പ്പെടെ ഒട്ടേറെ വീടുകളുടെ മുന്‍പില്‍ ബോര്‍ഡുണ്ട്. 2011ല്‍ വായ്പ എടുത്ത് കുടിശിക വരുത്തിയവര്‍ക്കാണ് ജപ്തി നോട്ടിസ് നല്‍കിയതും ഇവരുടെ വീട്ടുവളപ്പില്‍ ബോര്‍ഡ് വച്ചതും.മൂന്നര ലക്ഷം മുതല്‍ വായ്പയെടുത്തവരാണ് മിക്കവരും.
പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ 16 ലക്ഷം വരെ തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഗൃഹനാഥന്മാര്‍ ഇല്ലാതിരുന്ന സമയത്താണ് മിക്കസ്ഥലങ്ങളിലും ബോര്‍ഡ് സ്ഥാപിച്ചത്. ഇന്നലെ ഹര്‍ത്താലായതിനാല്‍ ബാങ്കില്‍ നേരിട്ടെത്തി അന്വേഷിക്കാനായി വീട്ടുടമകള്‍ക്കു കഴിഞ്ഞില്ല. സംഭവത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മിക്കവരും പലിശ അടച്ചവരാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരും ഏറെയാണ്. പ്രായമായ കാന്‍സര്‍ ബാധിതരായവരുടെ വീടുകളിലും ബോര്‍ഡുണ്ട്. ദേശസാല്‍കൃത ബാങ്കുകള്‍ വായ്പയ്ക്ക് 8.5 വരെ മാത്രം ശതമാനം പലിശ ഈടാക്കുമ്പോള്‍ സഹകരണ ബാങ്കുകള്‍ 12 മുതല്‍ 13.5 വരെ ശതമാനമാണ് ഈടാക്കുന്നതെന്നുമാണ് വീട്ടുകാരുടെ ആരോപണം.
"
https://www.facebook.com/Malayalivartha


























