കട അടക്കണമെന്ന് പിഎഫ്ഐ പ്രവർത്തകരുടെ ഭീഷണി; തനിക്ക് കുറച്ച് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും കടയടക്കാനാകില്ലെന്നും യുവാവ്; കടയടപ്പിക്കാനെത്തിയവരെ എതിർത്ത യുവാവിന്റെ വീഡിയോ വൈറൽ

പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയുകയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ കേരളത്തില്‍ നടന്നിരുന്നു. പലയിടത്തും ആക്രമണങ്ങൾ നടന്നു. ഇപ്പോൾ ഇതാ ഹർത്താൽ ദിനത്തിൽ ഉണ്ടായ ഒരു വീഡിയോ വളരെ ശ്രദ്ധേയമാകുകയാണ്.
പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കടയടപ്പിക്കാൻ എത്തിയ ഹർത്താൽ അനുകൂലികളെ എതിർക്കുന്ന മൊബൈൽ ടെക്നീഷ്യന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് . തളിപ്പറമ്പ് നാടുകാണി എളമ്പേരത്തെ സിസ്റ്റം കെയർ ഉടമ ആഷാദാണ് കടയടപ്പിക്കാനെത്തിയവരുടെ മുന്നിൽ വഴങ്ങാത്തത്.
കട അടക്കണമെന്ന് പിഎഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി. എന്നാൽ തനിക്ക് കുറച്ച് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും കടയടക്കാനാകില്ലെന്നും ആഷാദ് പറഞ്ഞു. അപ്പോഴേക്കും പ്രവർത്തകർ ഭീഷണി സ്വരമുയർത്തിയിരുന്നു.
https://www.facebook.com/Malayalivartha


























