സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനില്‍ ഭീകരര്‍ പിടിയില്‍, ആയുധങ്ങളും വെടിക്കോപ്പുകളും പണവും കണ്ടെടുത്തു, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഭീകരരെ പിടികൂടിയത്

സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനില്‍ ഭീകരര്‍ പിടിയില്‍. അറസ്റ്റിലായവരില്‍ ഭീകര സംഘടനയുടെ പ്രാദേശിക നേതാവും ഉള്‍പ്പെടുന്നതായി പോലീസ് വ്യക്തമാക്കി.
ബീഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനിലാണ് ഭീകരര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പണവും കണ്ടെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഭീകരരെ പിടികൂടിയത്. ഭീകരരുടെ പക്കല്‍ നിന്നും 20 ലക്ഷം രൂപയും കണ്ടെടുത്തു.
ഔറംഗബാദ് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്്. വന മേഖലകളില്‍ തിരച്ചില്‍ ശക്തമാക്കുമെന്ന് പോലീസ് . പിടിയിലായ ഭീകരര്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.
കസ്റ്റഡിയിലെടുത്ത നാല് ഭീകരരെയും റിമാന്‍ഡ് ചെയ്തതായി പോലീസ് . സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പോലീസ് .
" f
https://www.facebook.com/Malayalivartha


























