ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് കൊടുക്കാതെ ഹര്‍ത്താലാഹ്വാനം നിയമവിരുദ്ധമാണ്; അതിനെ വകവയ്ക്കാതെ പോലീസ്; കഴിഞ്ഞ ദിവസം നടന്നത് ഈ വര്‍ഷത്തെ 17-ാമത്തെ ഹര്‍ത്താല്‍; പോലീസിന്റെ ആ വാക്കുകൾ ഞെട്ടിച്ചു!

ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. എന്നാൽ അതിനെ വകവയ്ക്കാതെ മൗനമായി പോലീസ്. ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസില്ലാതെ ഹർത്താൽ നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് കോടതി വിധി. പക്ഷേ വ്യാഴാഴ്ച പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട അറിയിപ്പിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്; 'ഹര്‍ത്താല്‍ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കി'.
എന്ന് വച്ചാൽ വെള്ളിയാഴ്ച ഹര്‍ത്താല്‍ ദിനമാണെന്ന് പോലീസ് തന്നെ പ്രഖ്യാപിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. ഹർത്താൽ നിയമവിരുദ്ധമാണെന്ന് അറിയിപ്പില്‍ പരാമർശിച്ചിട്ടില്ല. 2019 ജനുവരിയിലായിരുന്നു ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വാട്സാപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന പ്രവണത കൂടി. അപ്പോഴാണ് ഇത്തരത്തിലൊരു അറിയിപ്പ് കൂടെ വന്നത്.
ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് കൊടുക്കാതെ നിയമവിരുദ്ധമായ ഹര്‍ത്താലാഹ്വാനം നിയമവിരുദ്ധമാണെന്ന് പോലീസ് തിരിച്ചറിയാത്തത് കഷ്ടമാണെന്ന് ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രബാബു വ്യക്തമാക്കി. ഈ വര്‍ഷത്തെ 17-ാമത്തെ ഹര്‍ത്താല്‍ ആണ് ഇന്നലെ നടന്നത്.
2019- ജനുവരിയില്‍ ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും മുന്നറിയിപ്പില്ലാതെയും കോടതി നിര്‍ദ്ദേശം മാനിക്കാതെയും ഈ വര്‍ഷം നടത്തിയത് 17 ഹര്‍ത്താല്‍. ഏഴുദിവസത്തെ മുന്‍കൂര്‍ നോട്ടീസ് വേണമെന്നായിരുന്നു കോടതിയുെട ഉത്തരവ്. അതും പോലും വകവയ്ക്കാതെ ഹർത്താൽ പെട്ടെന്ന് നടത്തുകയായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha


























