സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിനായി ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതിനായി ഫണ്ട് അനുവദിക്കാതെ സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു സിസിടിവികള്‍ സ്ഥാപിക്കുമെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രഖ്യാപിച്ചിരുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ ആശുപത്രികള്‍ ഉള്‍പ്പടെ പ്രധാന ഇടങ്ങളില്‍ ഉടന്‍ സിസിടിവി സ്ഥാപിക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ടായിരുന്നത് .
എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി ധനവകുപ്പ് ഫണ്ട് അനുവദിച്ചിട്ടില്ല. ആരോഗ്യവകുപ്പിന്റെ ആസ്ഥാനം ഉള്‍പ്പടെ വിരലിലെണ്ണാവുന്ന ഇടങ്ങളില്‍ മാത്രമാണ് നിലവിലിപ്പോള്‍ സിസിടിവി ഉള്ളത്. രാത്രിയില്‍ ഡ്യൂട്ടി നോക്കുന്ന വനിതാ നഴസുമാര്‍ക്കൂള്‍പ്പെടെ യാതൊരു സുരക്ഷിതത്വവും ഇല്ലെന്ന പരാതി വ്യാപകമായിരിക്കുകയാണ്്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























