കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ പിടിക്കൂടാനാകാതെ പോലീസ്; അഞ്ചാം ദിവസമായിട്ടും പ്രതികളെ പൊലീസിന് പിടിക്കൂടാൻ കഴിഞ്ഞിട്ടില്ല; ഒളിവിലിരുന്ന് ജാമ്യത്തിനായി ശ്രമിച്ച് പ്രതികൾ

കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കെഎസ്ആർടിസി ജീവനക്കാർ ഒളിവിൽ. പ്രതികളെ കണ്ടത്താനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. അഞ്ചാം ദിവസമായിട്ടും പ്രതികളെ പൊലീസിന് പിടിക്കൂടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യാവസ്ഥ.
പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണ്. മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന മെക്കാനിക് അജിയേയും പ്രതിയാക്കി ചേർത്തിരിക്കുകയാണ്. എന്നാൽ പ്രതികൾ ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നുണ്ട്.
ഇവരെ സമ്മർദ്ദം ചെലുത്തി കീഴടക്കുക എന്ന തന്ത്രവും പൊലീസ് പയറ്റുന്നുണ്ട്. പ്രതികൾക്കെതിരെ എസ്ഇ എസ്ടി അതിക്രമ നിയമം നിലനിൽക്കില്ലെന്നും പൊലീസിന് നിയമപദേശം കിട്ടിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
ദൃശ്യങ്ങളിൽ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ ഇന്നലെയാണ് കേസിൽ പ്രതി ചേർത്തിരുന്നു. എഫ്ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നു. പക്ഷേ പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർക്കുകയായിരുന്നു.
ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെ സിഐടിയുവിൽ ചേരുകയായിരുന്നു. ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























