രണ്ട് കാലിലും ചങ്ങല; ഏഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥ; മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് നിഗമനം; തിരൂരിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തി

രണ്ട് കാലിലും ചങ്ങലയുമായി യുവാവിനെ തിരൂരിൽ കണ്ടെത്തി. ഏഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അജ്ഞാതനായ യുവാവ്. ഒടുവിൽ പൊലീസ് എത്തി യുവാവിന് ഭക്ഷണം കൊടുത്തു. ഈ യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഈ യുവാവ് തമിഴ് സംസാരിക്കുന്നുണ്ട്. എന്നാൽ തിരൂരില്‍ എത്തിപ്പെട്ടത് എങ്ങനെയെന്ന് അറിയില്ല. കാലില്‍ ചങ്ങല എങ്ങനെ വന്നു എന്നതുമറിയില്ല.
തിരുനാവായയില്‍ കണ്ടെത്തിയ യുവാവിനെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ ആദ്യം കണ്ടത് തിരുനാവായ - എടക്കുളം റോഡില്‍ നാട്ടുകാരായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് കണ്ടെത്തിയത്. പ്രദേശത്ത് നേരത്തെ കണ്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നത്.
ടീ ഷര്‍ട്ടും പാന്റും ധരിച്ച യുവാവിന്റെ രണ്ട് കാലുകളിലും ചങ്ങലയുണ്ടായിരുന്നു. ഉടനെ നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പഴനിയെന്നാണ് യുവാവ് പേര് പറയുന്നത്. മറ്റ് കാര്യങ്ങളൊന്നും പറയുന്നില്ല. എന്തായാലും അന്വേഷണം പോലീസ് ശക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























