ഇന്റെര്‍ണല്‍ ഓണ്‍സൈറ്റ് എമര്‍ജന്‍സി പ്ലാനിന്റെ ഫലപ്രാപ്തിയും അഗ്‌നിശമന സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പരിശോധിച്ചു ഉറപ്പുവരുത്തുക ലക്ഷ്യം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് പേരൂര്‍ക്കട ഫാക്ടറിയില്‍ ഓണ്‍-സൈറ്റ് മോക് ഡ്രില്‍ നടത്തും

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് പേരൂര്‍ക്കട ഫാക്ടറിയില്‍ ഓണ്‍-സൈറ്റ് മോക് ഡ്രില്‍ നടത്തും. ഇന്ന് (24/09/2022) രാത്രി 8.30ന് മോക് ഡ്രില്‍ ആരംഭിക്കും.
ഫയര്‍ഫോഴ്‌സ്, കേരള പോലീസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെയും സമീപപ്രദേശത്തെ ആശുപത്രികളുടെയും സഹകരണത്തോടെ ഫാക്ടറിയിലെ സള്‍ഫര്‍ സ്റ്റോറേജിലാണ് ഓണ്‍-സൈറ്റ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ഫാക്ടറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്റെര്‍ണല്‍ ഓണ്‍സൈറ്റ് എമര്‍ജന്‍സി പ്ലാനിന്റെ ഫലപ്രാപ്തിയും അഗ്‌നിശമന സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പരിശോധിച്ചു ഉറപ്പുവരുത്തുക എന്നതാണ് മോക് ഡ്രില്ലിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha


























