സ്ത്രീകളും കുട്ടികളും ഇരകളാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി

സ്ത്രീകളും കുട്ടികളും ഇരകളാകുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും സൈബര്‍ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി .
സൈബര്‍ സുരക്ഷയ്ക്കായി പൊലീസ് സംഘടിപ്പിക്കുന്ന സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഹാക്കിംഗ് അന്താരാഷ്ട്ര സമ്മേളനമായ 'കൊക്കൂണി'ന്റെ 15-ാമത് പതിപ്പ് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഭൂരിഭാഗവും സംഭവിക്കുന്നത് അറിവില്ലായ്മയും മോശം സൈബര്‍ സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനാലുമാണ്.
ഡിജിറ്റല്‍ ഉപകരണങ്ങളും സേവനങ്ങളും കുട്ടികളും യുവാക്കളും ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായേക്കാം. സാമൂഹ്യമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ സുരക്ഷിതമായി ഉപയോഗിക്കാന്‍ ബോധവത്കരിക്കേണ്ടതുണ്ട്.
സൈബര്‍ സുരക്ഷയ്ക്ക് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് കൊക്കൂണില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്കിടയില്‍ പങ്കാളിത്തം കെട്ടിപ്പടുക്കണം. സൈബര്‍ സുരക്ഷ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല.
വ്യവസായങ്ങള്‍ക്കും കോടതികള്‍ക്കും സര്‍ക്കാരുകള്‍ക്കും സൈബര്‍സുരക്ഷ ആവശ്യമാണ്. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha


























