പോപ്പുലര്‍ ഫ്രണ്ട് സ്ഥാനത്ത് ഹര്‍ത്താലിലൂടെ സംഘടിതമായി അക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കി; കൂടുതല്‍ കരുത്തുറ്റ നടപടികള്‍ തന്നെ പൊലീസ് ഇക്കാര്യത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി

പോപ്പുലര്‍ ഫ്രണ്ട് സ്ഥാനത്ത് ഹര്‍ത്താലിലൂടെ നടത്തിയത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിവില്‍ നിന്ന് വ്യത്യസ്തം. സംഘടിതമായി അക്രമിച്ച് നാശനഷ്ടങ്ങളുണ്ടാക്കി, മുഖംമൂടി ധരിച്ചെത്തിയവരുമുണ്ട്. കൂടുതല്‍ കരുത്തുറ്റ നടപടികള്‍ തന്നെ പൊലീസ് ഇക്കാര്യത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയശക്തികളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ അക്രമത്തെ മുഖ്യമന്ത്രി തളളിപ്പറയാത്തത് വിസ്മയകരമെന്ന് വി.ഡി.സതീശന്‍ തുറന്നടിച്ചിരുന്നു.ന്യൂനപക്ഷ വേട്ടയാടലിനെ നേരിടാന്‍ ന്യൂനപക്ഷം സംഘടിക്കുന്നത് ശരിയല്ല. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ ന്യൂനപക്ഷ വര്‍ഗീയതയ്ക്കാവില്ല. ഒരു വിഭാഗത്തിന്റെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന രീതി രാജ്യത്ത് ചിലയിടങ്ങളിലുണ്ട്.
കേരളത്തില്‍ ആരാണെങ്കിലും ഫലപ്രദമായി നേരിടുന്നുണ്ട്. സംസ്ഥാന സീനിയര്‍ പൊലീസ് ഓഫിസേഴ്‌സ് അസോ. യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വര്‍ഗീയ വിരുദ്ധ നിലപാട് കാപട്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ബി.ജെ.പിയുമായും ആര്‍.എസ്.എസുമായും സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നടത്തുകയാണ്. എല്ലാത്തരം വര്‍ഗീയതയെയും പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്നും വി.ഡി.സതീശന്‍ തൃശൂരില്‍ പറഞ്ഞു.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ തകര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ബസുകളുടെ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് ഹൈക്കോടതി. അടുത്തമാസം 17ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. നടപടികള്‍ കര്‍ശനവും വേഗത്തിലും വേണമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചു.
https://www.facebook.com/Malayalivartha


























