പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍... ഹര്‍ത്താല്‍ അക്രമത്തില്‍ 1,013 പേര്‍ അറസ്റ്റില്‍; 281 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു; 819 പേരെ കരുതല്‍ തടങ്കലിലാക്കി

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ അക്രമത്തില്‍ നാശനഷ്ടങ്ങള്‍ വളരെ കൂടുതലായിരുന്നു. സംഭവത്തില്‍ 1,013 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 281 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 819 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞയാള്‍ അറസ്റ്റിലായി. കണ്ണൂര്‍ തളിപറമ്പ് നാടുകാണിയില്‍ ഭീഷണിപ്പെടുത്തി കടയടപ്പിക്കാന്‍ ശ്രമിച്ച രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പന്നിയൂര്‍ സ്വദേശികളായ അന്‍സാര്‍, ജംഷീര്‍ എന്നിവരെയാണ് തളിപറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെയാണ് തളിപറമ്പ് സ്വദേശി ആഷാദിന്റെ കടയിലെത്തിയ സംഘം കടയടപ്പിക്കാന്‍ ശ്രമിച്ചത്.
പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ സനൂജ് പിടിയിലായി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ ദിവസമായ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് നാടുകാണി എളമ്പേരത്തെ ആഷാദിന്റെ മൊബൈല്‍ കടയിലെത്തിയ രണ്ടംഗ സംഘം കടയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയത്.
ജോലി തീര്‍ക്കാനുണ്ടെന്നും കട അടക്കാന്‍ കഴിയില്ലെന്നും കടയുടമ പറഞ്ഞതോടെയാണ് അന്‍സാര്‍ സാധനകള്‍ തട്ടി തെറിപ്പിച്ചു. ആഷാദിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് രാവിലെ അന്‍സാറിനെയും ജംഷീറിനെയും അറസ്റ്റു ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























