ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് സംസ്ഥാനത്ത് .... കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് സംസ്ഥാനത്തെത്തും. കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. രാവിലെ പത്തരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന നദ്ദയെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കും. പതിനൊന്നു മണിക്ക് ചെങ്ങമനാട് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം 'മന്‍ കീ ബാത്ത്' പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യും.
തുടര്‍ന്ന് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തിലെ 62 ബൂത്ത് കമ്മിറ്റികളാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.
എറണാകുളത്തെ ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രധാനമന്ത്രി മോദിയുടെ റേഡിയോ പ്രസംഗമായ മന്‍ കി ബാത്തിന്റെ 93-ാം പതിപ്പ് പ്രവര്‍ത്തകര്‍ക്കൊപ്പം കേള്‍ക്കും. തുടര്‍ന്ന് നദ്ദ കോട്ടയത്തെത്തും. ബിജെപി ജില്ലാ ഓഫീസ് നാഗമ്പടത്ത് ഉദ്ഘാടനം ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് അദ്ദേഹം പുതിയ ബിജെപി ഓഫീസ് സന്ദര്‍ശിക്കുകയും പാര്‍ട്ടിയുടെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി സംവദിക്കുകയും ചെയ്യും. ശേഷം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ബൂത്ത് പ്രസിഡന്റുമാരെയും ജില്ലാതല പ്രതിനിധികളെയും അഭിസംബോധന ചെയ്യും. തിരുവനന്തപുരത്ത് തൈക്കാട് പുതുതായി നിര്‍മ്മിച്ച ജില്ലാ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























