നവരാത്രി ഘോഷയാത്ര.... നവരാത്രി വിഗ്രഹങ്ങള്‍ ദര്‍ശിക്കാനായി വന്‍ ഭക്തജന തിരക്ക്.... നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഇന്ന് അനന്തപുരിയിലേക്ക്....

നവരാത്രി ഘോഷയാത്ര.... നവരാത്രി വിഗ്രഹങ്ങള്‍ ദര്‍ശിക്കാനായി വന്‍ ഭക്തജന തിരക്ക്.... നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഇന്ന് അനന്തപുരിയിലേക്ക്....
ദേശീയപാതയുടെ ഇരുവശങ്ങളിലും ഘോഷയാത്ര കടന്നുവരുന്നത് കാണാന്‍ സ്ത്രീകളും കുട്ടികളും അടക്കം നീണ്ട നിര തന്നെ മണിക്കൂറുകള്‍ക്ക് മുന്‍പ് ഇടം പിടിച്ചു.
ഉച്ച വിശ്രമത്തിനു ശേഷം നാലു മണിക്കു പാറശാല ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് തിരിച്ച ഘോഷയാത്ര ആറു കിലോമീറ്റര്‍ പിന്നിട്ട് ഉദിയന്‍കുളങ്ങര എത്തിയപ്പോള്‍ രാത്രി എട്ടു മണി കഴിഞ്ഞു. പല സ്ഥലങ്ങളിലും തിരക്ക് നിയന്ത്രിക്കാന്‍ സംഘാടകര്‍ പാടുപെട്ടു. ദേശീയപാതയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ഘോഷയാത്ര പ്രമാണിച്ച് വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കിയിരുന്നു. തട്ട പൂജകളുടെയും സ്വീകരണങ്ങളുടെയും വര്‍ധന സമയം നീളാന്‍ കാരണമായി.
കഴിഞ്ഞ രണ്ടു വര്‍ഷം കോവിഡ് മാനദണ്ഡങ്ങള്‍ മൂലം തട്ട പൂജകള്‍ സ്വീകരിച്ചിരുന്നില്ല. പ്രധാന ജംക്ഷനുകളില്‍ പ്രാദേശിക ഉത്സവങ്ങള്‍ക്കു സമാനമായി ഭജനകളും സംഗീതകച്ചേരിയും സംഘടിപ്പിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഏറെ വൈകിയാണ് ഘോഷയാത്രയുടെ കഴിഞ്ഞ ദിവസത്തെ സമാപന സ്ഥലമായ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിയത്. ഇന്ന് രാവിലെ ഘോഷയാത്ര നഗരത്തിലേക്കു തിരിക്കും.
ഐതിഹ്യ പഴമയുടെ പല്ലക്കേറി എത്തിയ നവരാത്രി വിഗ്രഹങ്ങള്‍ക്കു അതിര്‍ത്തിയില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്. ഇന്നലെ രാവിലെ 8.45ന് കുഴിത്തുറ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് യാത്ര തിരിച്ച വിഗ്രഹങ്ങള്‍ ഉച്ചയ്ക്ക് 12.45 ഒാടെ കളിയിക്കാവിളയില്‍ എത്തി. അതിര്‍ത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍.അനന്തഗോപനും, സി.കെ ഹരീന്ദ്രന്‍ എംഎല്‍എയും ചേര്‍ന്ന് ഘോഷയാത്രയെ സ്വീകരിച്ചു.
അതേസമയം വിഗ്രഹഘോഷയാത്രയ്ക്കു നെയ്യാറ്റിന്‍കരയിലും സ്വീകരണം നല്‍കി. ഇന്നലെ രാത്രി വൈകി നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ എത്തിയ സംഘം അവിടെ വിശ്രമിച്ചു. സരസ്വതി ദേവി, കുമാരസ്വാമി, മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് എത്തിയത്. ഇന്നു രാവിലെ ഇവിടെ നിന്ന് പുറപ്പെടും .
"
https://www.facebook.com/Malayalivartha


























