വയനാട്ടില്‍ കഞ്ചാവുമായി ഒരു കുടുംബത്തിലെ മൂന്നു പേര്‍ പിടിയില്‍... വില്‍പ്പനയ്ക്കായി കഞ്ചാവുമായെത്തിയ ഇവരെ നാട്ടുകാര്‍ തടഞ്ഞു, പോലീസെത്തി മൂവരെയും അറസ്റ്റ് ചെയ്തു

വയനാട്ടില്‍ കഞ്ചാവുമായി ഒരു കുടുംബത്തിലെ മൂന്നു പേര്‍ പിടിയില്‍... വില്‍പ്പനയ്ക്കായി കഞ്ചാവുമായെത്തിയ ഇവരെ നാട്ടുകാര്‍ തടഞ്ഞു, പോലീസെത്തി മൂവരെയും അറസ്റ്റ് ചെയ്തു
പനമരം ചങ്ങാടക്കടവ് ഭാഗത്തായി വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവ് പൊതികളുമായി ഒരു കുടുംബത്തിലെ മൂന്നുപേരെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പച്ചിലക്കാട് കായക്കല്‍ തസ്ലീന (35), മകന്‍ ഷനുബ് (21), തസ്ലീനയുടെ ഭര്‍ത്താവ് നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇവരെ പനമരം പോലീസ് അറസ്റ്റ്‌ചെയ്തു.
ശനിയാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം നടന്നത്. വില്‍പ്പനനടത്താനായി 13 പൊതികളിലായി സൂക്ഷിച്ച കഞ്ചാവുമായി കാറിലെത്തിയ ഇവരെ സംശയംതോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവും കണ്ടെത്തി. ഇതോടെ നാട്ടുകാര്‍ പനമരം പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കാറില്‍നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പ്രദേശത്തെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘമാണിവരെന്ന് പോലീസ് പറഞ്ഞു.അടുത്തകാലത്തായാണ് തസ്ലീനയും കുടുംബവും പച്ചിലക്കാടില്‍ താമസമാക്കിയത്. ജോലിയൊന്നുമില്ലെങ്കിലും ഇവര്‍ നിരന്തരം കാറില്‍ സഞ്ചരിക്കുന്നത് നാട്ടുകാരില്‍ സംശയത്തിന് ഇടയാക്കിയിരുന്നു. ലഹരിവില്‍പ്പനയുണ്ടെന്ന് സംശയം തോന്നിയതോടെയാണ് നാട്ടുകാര്‍ പരിശോധനയക്കൊരുങ്ങിയത്.
"
https://www.facebook.com/Malayalivartha


























